യുഎഇ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നുണ്ടോ? എങ്കില്‍ പോക്കറ്റ് കീറും! ജനുവരി മുതല്‍ പുതിയ പരിഷ്കാരം
ദില്ലി: യുഎഇയിലേയ്ക്ക് സഞ്ചരിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ശുഭകരമല്ലാത്ത വാര്‍ത്തയാണ് യുഎഇയില്‍ നിന്ന് പുറത്തുവരുന്നത്. അടുത്ത വര്‍ഷം മുതല്‍ 5-7% ശതമാനം അധികം ചെലവാണ് യുഎഇ സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത്. എണ്ണയില്‍ നിന്നുള്ള വരുമാനം ക്ഷയിച്ചതിനൊപ്പം സാമ്പത്തിക വ്യവസ്ഥയില്‍ മാന്ദ്യം കൂടി സംഭവിച്ചതോടെ വാറ്റ് ഈടാക്കാനുള്ള യുഎഇയുടെ നീക്കമാണ് രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് തിരിച്ചടിയാവുക.
2018 ജനുവരി ഒന്നുമുതലാണ് യുഎഇ 5% വാറ്റ് ഈടാക്കാന്‍ തുടങ്ങുക. ഇതോടെ രാജ്യത്തെ മിക്കവാറും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വാറ്റ് ഈടാക്കിത്തുടങ്ങും. വിനോദ സഞ്ചാര മേലയും ടാക്സികളും വാറ്റിന്റെ പരിധിയില്‍പ്പെടും. വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ യുഎഇയിലെത്തുന്ന വിനോദസഞ്ചാരികളുടെ ചെലവ് ആറ് മുതല്‍ ഏഴ് ശതമാനം വരെയാണ് വര്‍ധിക്കുക. ദുബായി സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുന്നതാണ് യുഎഇയിലെ ഈ പരിഷ്കാരങ്ങള്‍. ഏറ്റവുമധികം ഇന്ത്യക്കാരെത്തുന്ന നഗരം കുടിയാണ് ദുബായ്.

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് തിരിച്ചടി !
പുതുവര്‍ഷമാഘോഷിക്കാന്‍ യുഎഇയിലെത്തുന്നതും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് എത്തുന്നതുമായ ഇന്ത്യക്കാരെയാണ് യുഎഇയുടെ ഈ പരിഷ്കാരം പ്രതികൂലമായി ബാധിക്കുക. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞിട്ടുണ്ട് എന്നത് ഇന്ത്യയ്ക്കാരെ ആകര്‍ഷിക്കുന്ന രാജ്യമായി യുഎഇ മാറിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റ തെളിവാണ്.

സേവനങ്ങളും ഉല്‍പ്പന്നങ്ങളും
2018 ജനുവരി ഒന്നുമുതലാണ് യുഎഇ 5% വാറ്റ് ഈടാക്കാന്‍ തുടങ്ങുക. ഇതോടെ രാജ്യത്തെ മിക്കവാറും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഹോട്ടല്‍ സേവനങ്ങള്‍ക്കും വാറ്റ് ഈടാക്കിത്തുടങ്ങും. വിനോദ സഞ്ചാര കേന്ദ്രങ്ങളും ടാക്സി സേവനങ്ങളും ജനുവരി ഒന്നുമുതല്‍ വാറ്റിന്രെ പരിധിയില്‍പ്പെടും.

നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിനും
2018 ജനുവരി ഒന്നിന് ശേഷമുള്ള യാത്രകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും വാറ്റ് ബാധകമാണ്. വാറ്റ് 5% ശതമാനമാക്കിക്കൊണ്ടുള്ള ഭേദഗതി ചെയ്ത ഇന്‍വോയ്സ് പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തനെന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ടൂര്‍ ഏജന്റുമാരെയും ട്രാവല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെയും ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.

യുഎഇയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്
2016ല്‍ രാജ്യാന്തര തലത്തില്‍ നിന്ന് 5.3 കോടി യാത്രക്കാരാണ് യുഎഇയിലെത്തിയത്. ഇതില്‍ 1.8 കോടിയോളം പേരാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തിയത്. ഇത് മൊത്തം യാത്രക്കാരുടെ മൂന്നിലൊന്ന് ഭാഗം വരും. ദില്ലി- മുംബൈ, മുംബൈ- ദുബായ് എന്നീ റൂട്ടുകള്‍ വഴിയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ യുഎഇയിലെത്തുന്നത്.

കണക്ടിംഗ് വിമാനങ്ങള്‍
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള രണ്ട് തിരക്കേറിയ രാജ്യാന്തര വിമാന റൂട്ടുകളും ഇതാണ്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് സഞ്ചരിക്കുന്ന 1.8 കോടി ജനങ്ങളും യുഎഇയില്‍ നിന്ന്, ദുബായ്, അബുദാബി എന്നിവിടങ്ങള്‍ വഴിയുള്ള കണക്ടിംഗ് വിമാനങ്ങള്‍ വഴിയാണ്.