കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയോടൊപ്പം, ഇന്ത്യയ്ക്കുവേണ്ടി: ഇന്ത്യൻ ക്രിക്കറ്റിനുനേർക്ക് ഓപ്പോ പ്രതിബദ്ധതയെ ബലപ്പെടുത്തുന്നു

Google Oneindia Malayalam News

സെൽഫി സാങ്കേതികതയിൽ അതിനിപുണരും നേതൃത്വനിരയിൽ നിലകൊള്ളുന്നതുമായ ഓപ്പോ അതിന്റെ നവീനവും ആകർഷകവുമായ ഹാൻഡ്‌സെറ്റുകൾകൊണ്ട് വിപണിയെ കൊടുങ്കാറ്റുപോലെ കൈയിലെടുക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. ഇതിൽനിന്നെല്ലാം വ്യത്യസ്ഥമായി തികച്ചും ഒച്ചപ്പടോടുകൂടി ഓപ്പോ സൃഷ്ടിച്ച കാര്യം എന്ന് പറയുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആഗ്രഹിച്ചിരുന്ന സ്‌പോൻസർഷിപ്പ് നേടിയെടുക്കുക എന്നതാണ്.

ഇന്ത്യയിൽ വളരെയധികം അപ്പുറത്ത് നിലകൊള്ളുന്ന വിഖ്യാതമായ സ്‌പോർട്‌സാണ് ക്രിക്കറ്റ്. ഈ രാജ്യത്തിന്റെ അങ്ങേത്തലയ്ക്കൽമുതൽ ഇങ്ങേത്തലയ്ക്കൽവരെ ഒരു കമ്പനി ബാൻഡ് എന്ന നിലയിൽ ബന്ധപ്പെടുവാനും ആഴത്തിൽ ഇടപെടുവാനും ഓപ്പോ ലക്ഷ്യമിട്ടിട്ടുണ്ട് എന്ന കാര്യം വളരെ നല്ലതാണ്. ഐ.സി.സി. ആയാലും ബി.സി.സി.ഐ. ആയാലും, കമ്പനിയുടെ ക്രിക്കറ്റുമായുള്ള ബന്ധം, തങ്ങളുടെ സങ്കീർണ്ണമായ ഉല്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് പുറമെ, രാജ്യത്തിലെ യുവജനങ്ങളുമായി ബന്ധപ്പെടുന്നതിന് സഹായിക്കും. ബോളിവുഡ്ഡിലെ താരങ്ങളായ ദീപികാ പദുക്കോൺ, സിദ്ധാർദ്ധ് മൽഹോത്ര എന്നിവർ തുടങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിവരെ, സമ്പൂർണ്ണതയുടെ ആവേശവും പരിശ്രമവും ആഘോഷിച്ചുകൊണ്ട് മാർഗ്ഗഭ്രംശമില്ലാത്ത ഒരു അജണ്ടയാണ് ഓപ്പോയ്ക്കുള്ളത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ കൂടുതലായുള്ള ആവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പോ എഫ്7 എന്ന ക്രിക്കറ്റ് ലിമിറ്റഡ് പതിപ്പ് അടുത്തകാലത്തായി ഓപ്പോ അവതരിപ്പിച്ചു. വിശേഷപ്പെട്ട പതിപ്പിലുള്ള ഈ ഹാൻഡ്‌സെറ്റുകൾ ക്രിക്കറ്റർമാരായ ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, രോഹിത് ശർമ്മ എന്നിവരുടെ ഒപ്പുകൾ പുറംചട്ടയിൽ പതിപ്പിച്ച് ഐ.പി.എൽ. ജ്വരം അലയടിക്കുമ്പോൾ വളരെ നല്ലവണ്ണം പണമാക്കിമാറ്റി. പരിമിതമായി നിർമ്മിക്കപ്പെട്ട ഈ ഫോണുകളെ ലഭിക്കാൻ നിങ്ങൾക്ക് കഴിയില്ലങ്കിലും, കൗതുകകരമായ പുതിയ പുറംചട്ടയോടുകൂടി അവശേഷിക്കുന്ന ഹാൻഡ്‌സെറ്റുകൾ വിപണിയിൽ എത്തും എന്നതുകൊണ്ട് വിഷമിക്കേണ്ടതില്ല. ഓപ്പോ എഫ്7-നിൽ അടങ്ങിയിരിക്കുന്ന അതേ സവിശേഷതകൾ തന്നെയായിരിക്കും ഇതിനും ഉണ്ടായിരിക്കുക.

അടുത്ത കാലത്തായി, ക്രിക്കറ്റുമായുള്ള അതിന്റെ ബന്ധത്തെ ബലപ്പെടുത്തിക്കൊണ്ട്, മുംബായുടെ ഹൃദയഭാഗത്ത് അദ്വിതീയമായ ഒരു വിശേഷസംഭംരം ഓപ്പോ സംഘടിപ്പിച്ചു. ഈ സംരംഭത്തിൽ, ചെറുപ്പക്കാരായ 20 ക്രിക്കറ്റ് തല്പരരുടെ പേരുവിവരം വിവിധ തിരഞ്ഞെടുപ്പ് റൗണ്ടുകളിലൂടെ ഉൾപ്പെടുത്തി. ഏറ്റവും മികച്ച കഴിവുകൾ വെളിപ്പെടുന്നതിനുവേണ്ടി രണ്ടോ അതിൽക്കൂടുതലോ വർഷങ്ങൾ അവരെ പരിശീലിപ്പിക്കുകയും ചെയ്യും.

ഇന്ത്യയുടെ ക്രിക്കറ്റ് പ്രതീക്ഷകളെ ഉയരത്തിലെത്തിക്കുന്നതിനുവേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഓപ്പോയുടെ ഈ പ്രയത്‌നം അടിവരയിടുന്നത്. അത് മാത്രവുമല്ല, രാജ്യത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലിക്കാൻ അവരസം കിട്ടിയ ചെറുപ്പക്കാർക്ക് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻപന്തിയിലുള്ള ആളുകളോടാപ്പം ആയിരക്കണക്കിന് അവസരങ്ങളുടെ വാതിലുകളാണ് ഇതിലൂടെ് തുറന്നുകിട്ടുന്നത്.

ഓപ്പോ എഫ്7 സംരംഭത്തിന് സ്‌പോർട്‌സ് ബ്രാൻഡ് അംബാസഡർമാരും, ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് നിരയിലെ കേന്ദ്ര സത്ംഭങ്ങളായ രവിചന്ദ്രൻ അശ്വിനും ഹൃദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. ഈ യുവ നിപുണരെ കൂടുതൽ പ്രോത്സാഹിക്കുവാനായി ഇന്ത്യയുടെ യു-19 ക്യാപ്റ്റനായ പ്രിഥ്വി ഷാ വേദിയിലേക്ക് വരുന്നതും ഇപ്പോൾ ഞങ്ങൾ കണ്ടു. 5-ാം വയസ്സുമുതൽ ക്രിക്കറ്റ് കളിക്കുന്ന പ്രിഥ്വി, നാളത്തെ ക്രിക്കറ്റ് താരങ്ങളായ ആ യുവ സംഘത്തിന് തീർച്ചയായും ഉയർന്ന അളവിലുള്ള പ്രചോദനമാണ് കുത്തിവച്ചിരിക്കുന്നത്.

ഓപ്പോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് മോധാവിയായ വിൽ യാംഗ് പറഞ്ഞു, 'കുട്ടികളാണ് സമൂഹത്തിന്റെ നട്ടെല്ല്, മാത്രമല്ല നിസ്സഹായരായ ഈ കുട്ടികളുടെ സ്വപ്നത്തെ സഹായിക്കുവാനും, ക്രിക്കറ്റിന്റെ തലത്തിൽ വൈവിധ്യങ്ങൾ സൃഷ്ടിക്കുവാനുള്ള അവരുടെ ലക്ഷ്യങ്ങളെ നേടുവാൻ സഹായിക്കുവാനുമുള്ള ഒരു വലിയ അവസരമാണ് ഇത്. ഏതൊരു ഫീൽഡിനെ തിരഞ്ഞെടുത്താലും അതിൽ ഇന്ത്യ വളരെ കഴിവുള്ളതാണ് എന്ന് ഒരു കമ്പനിയായ ഓപ്പോ വിശ്വസിക്കുന്നു, മാത്രമല്ല ഈ വലിയ കാരണത്തെ പിന്താങ്ങിക്കൊണ്ട് ഈ കുട്ടികളുടെ പരിശീലനത്തിനുവേണ്ടിയുള്ള വിഭവങ്ങളെ നൽകുവാൻ ഞങ്ങൾക്ക് കഴിയും.'

ഇന്ത്യയിൽ ക്രിക്കറ്റ് ഒരു സ്‌പോർട്‌സ് മാത്രമല്ല - അത് ഒരു മതമാണ്. ക്രിക്കറ്റിനുവേണ്ടിയുള്ള ശാശ്വതമായ ഞങ്ങളുടെ സ്‌നേഹം മരിക്കാതെ നിലകൊള്ളുന്നു എന്നത് അസന്നിഗ്ദമായും സത്യമാണ്. ഇക്കാര്യങ്ങൾ മനസ്സിൽ നിലനിറുത്തിക്കൊണ്ട്, ഓപ്പോ എന്ന ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാണക്കമ്പനി രാജ്യത്തിന്റെ മുഴുവൻ ക്രിക്കറ്റ് സംവിധാനത്തെയും മെച്ചപ്പെടുത്തുവാൻ രൂപകല്പനചെയ്ത പുതിയതും ആവേശകരവുമായ സംരംഭങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്.

ഭാവിയിൽ ദേശീയ ക്രിക്കറ്റ് ടീമിനെ സേവിക്കുവാനാകുന്ന യുവ കഴിവുകളിലിലെ ഏറ്റവും മികച്ച നൈപുണ്യത്തെ വെളിവാക്കുന്നതിനും അതിനെ പോഷിപ്പിക്കുന്നതിനുനേർക്കുള്ള ഒരു മുഖ്യ ചുവടുവയ്പുമാണ് ഏറ്റവും പുതുതായി ഓപ്പോ സംഘടിപ്പിച്ച ഈ സംരംഭം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X