Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണുങ്ങളും സമരം ചെയ്യണമെന്ന് ഷാറൂഖ് ഖാന്‍... എന്തിനെന്നോ!!!

കൊച്ചി: ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നടക്കുകയാണ് കൊച്ചിയില്‍. ആദ്യ ദിനം വിശിഷ്ടാതിഥിയായി എത്തിയതാകട്ടെ കിങ് ഖാന്‍ ഷാറൂഖും.

ലോകത്തെല്ലാമുള്ള സ്ത്രീകളും പണിമുടക്കണം എന്നായിരുന്നു പ്രസംഗത്തിനിടെ ഷാറൂഖ് ഖാന്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എല്ലാവരും അന്തംവിട്ട് ഇരിപ്പായി. എന്തിനാണ് സ്ത്രീകള്‍ പണിമുടക്കണം എന്ന് ഷാറൂഖ് ഖാന്‍ പറഞ്ഞത്...?

ഐസ് ലാന്റിന്റെ ഹാങ് ഓവര്‍

ഐസ് ലാന്റിന്റെ ഹാങ് ഓവര്‍

ഐസ് ലാന്റില്‍ നിന്നാണ് ഷാറൂഖ് കൊച്ചിയില്‍ എത്തിയത്. അവിടെ പുരുഷന്‍മാര്‍ക്കം തന്നെ വേതനം ലഭിയ്ക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകള്‍ സമരം ചെയ്തിരുന്നു. ആ സമരം വിജയിക്കുകയും ചെയ്തു.

അതാണ് മാതൃക

അതാണ് മാതൃക

ഐസ് ലാന്റിന്റെ മാതൃകയില്‍ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ വേചന സമത്വത്തിന് വേണ്ടി പണിമുടക്കണം എന്നാണ് ഷാറൂഖ് ഖാന്‍ ആഹ്വാനം ചെയ്തത്.

സിനിമയിലെ പുരുഷാധിപത്യം

സിനിമയിലെ പുരുഷാധിപത്യം

സിനിമാ ലോകം ശരിയ്ക്കും പുരുഷാധിപത്യത്തിന്റെ ഒരു ലോകമാണെന്നാണ് ഷാറൂഖ് ഖാന്‍ പറഞ്ഞത്. സംഭവം ശരിയുമാണ്.

പക്ഷേ ഷാറൂഖ് അങ്ങനെയല്ല

പക്ഷേ ഷാറൂഖ് അങ്ങനെയല്ല

സിനിമയില്‍ പുരുഷാധിപത്യമാണെങ്കിലും താന്‍ അങ്ങനെയല്ലെന്നാണ് ഷാറൂഖ് പറയുന്നത്. തനിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളോടെല്ലാം വലിയ ആദരവാണ് തനിയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ ബഹുമാനിയ്ക്കണം

സ്ത്രീകളെ ബഹുമാനിയ്ക്കണം

സ്ത്രീകളെ കീഴടക്കുകയല്ല വേണ്ടത്. അവരെ ഒപ്പം കൂട്ടുകയാണ് വേണ്ടത്. അവരെ ബഹുമാനിയ്ക്കണം- ഷാറൂഖ് പറയുന്നത് ഇങ്ങനെയൊക്കെയാണ്.

നായികമാരുടെ വിജയം

നായികമാരുടെ വിജയം

ഷാറൂഖ് ഖാന്റെ വന്‍ ഹിറ്റുകള്‍ എടുത്തു നോക്കിയാല്‍ അതിലെല്ലാം നായികമാര്‍ക്കും നല്ല പ്രാധാന്യം കാണും. അതുകൊണ്ട് ഷാറൂഖിന് ഇതെല്ലാം പറയാനുള്ള അര്‍ഹതയൊക്കെ ഉണ്ട് കെട്ടോ.

ലുങ്കി ഡാന്‍സും ഡയലോഗും

ലുങ്കി ഡാന്‍സും ഡയലോഗും

വലിയ പ്രസംഗമൊക്കെ നടത്തി സദസ്സിനെ ബോറടിപ്പിയ്ക്കാനൊന്നും കിങ് ഖാന്‍ തയ്യാറായില്ല. തന്റെ ലുങ്കി ഡാന്‍സുമായി സദസ്സിനെ കൈയ്യിലെടുത്തു. പഴയ കിടിലന്‍ ഡയലോഗുകളും പുറത്തിറക്കി.

പരസ്യത്തിലെ കിങ്

പരസ്യത്തിലെ കിങ്

ഷാറൂഖ് ഖാന്‍ ബോളിവുഡിലെ കിങ് ഖാന്‍ മാത്രമല്ല, പരസ്യ മേഖലയിലേയും കിങ് ആണ്.അത്രയേറെ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ഷാറൂഖ് ഖാന്‍ മോഡല്‍ ആയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+