ലോക സാമ്പത്തിക ശക്തികള്‍ ദാവോസിലേക്ക്; പ്രതീക്ഷയ്ക്ക് വകയുണ്ടോ? എന്താണ് അവിടെ നടക്കുക
ബേണ്‍: ലോകത്തിലെ അതിസമ്പന്നരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും സ്വിറ്റ്സര്‍ലാന്റിലെ ദാവോസില്‍ സംഗമിക്കുന്നു. നാല് ദിവസം നീളുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക ഉച്ചകോടി ചൊവ്വാഴ്ച ആംഭിക്കും. 2018ലെ ഉച്ചകോടിയില്‍ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് ഈ വര്‍ഷം പങ്കെടുക്കുന്നില്ല. അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാല്‍ പ്രസിഡന്റ് ഉച്ചകോടിക്ക് എത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ആരൊക്കെ പങ്കെടുക്കുന്നു എന്നതില്‍ അല്ല ഇത്തവണ ഉച്ചകോടി ശ്രദ്ധിക്കപ്പെടുന്നത്. ആരൊക്കെ പങ്കെടുക്കുന്നില്ല എന്നതുകൊണ്ടാണ്. ട്രംപിന് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവരും പങ്കെടുക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള കമ്പനി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
വ്യവസായികളുടെ സ്വകാര്യ യോഗങ്ങളാണ് ദാവോസില്‍ പ്രധാനമായും നടക്കുക. ദാവോസിലെ വ്യത്യസ്ത ഹോട്ടലുകളിലായിരിക്കും യോഗങ്ങള്‍. ഈ ആഴ്ച എല്ലാ ഹോട്ടലുകളും ലോക സാമ്പത്തിക ഫോറത്തിന് കീഴിലാകും. ലോകത്തെ പ്രധാന വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒത്തുചേരാനും അവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ എളുപ്പമാക്കാനുമുള്ള ഒരു ഒത്തുചേരലാണിവിടെ നടക്കുക.
ലോക സമ്പത്ത് അടക്കി വെച്ചവരുടെ സംഗമമാണ് ലാവോസില്‍ നടക്കുന്നത്. ഇത്തവണ എത്തുന്ന പ്രതിനിധികള്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള ഓഹരി വിപണികളുടെ സാഹചര്യം അത്ര പ്രതീക്ഷ നല്‍കുന്നില്ല എന്നതു തന്നെകാരണം. ലോക ശക്തികളുടെ, പ്രത്യേകിച്ച് ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും വ്യവസായികളെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഈ വര്‍ഷം സാധ്യത കല്‍പ്പിക്കുന്നില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക ശക്തികള്‍ക്കിടയില്‍ പൊതു അജണ്ട രൂപീകരിക്കാന്‍ ലോക സാമ്പത്തിക ഫോറത്തിന് സാധിക്കും.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications