കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സാമ്പത്തിക ശക്തികള്‍ ദാവോസിലേക്ക്; പ്രതീക്ഷയ്ക്ക് വകയുണ്ടോ? എന്താണ് അവിടെ നടക്കുക

Google Oneindia Malayalam News

ബേണ്‍: ലോകത്തിലെ അതിസമ്പന്നരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ സംഗമിക്കുന്നു. നാല് ദിവസം നീളുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക ഉച്ചകോടി ചൊവ്വാഴ്ച ആംഭിക്കും. 2018ലെ ഉച്ചകോടിയില്‍ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് ഈ വര്‍ഷം പങ്കെടുക്കുന്നില്ല. അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാല്‍ പ്രസിഡന്റ് ഉച്ചകോടിക്ക് എത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

19

ആരൊക്കെ പങ്കെടുക്കുന്നു എന്നതില്‍ അല്ല ഇത്തവണ ഉച്ചകോടി ശ്രദ്ധിക്കപ്പെടുന്നത്. ആരൊക്കെ പങ്കെടുക്കുന്നില്ല എന്നതുകൊണ്ടാണ്. ട്രംപിന് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവരും പങ്കെടുക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള കമ്പനി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

വ്യവസായികളുടെ സ്വകാര്യ യോഗങ്ങളാണ് ദാവോസില്‍ പ്രധാനമായും നടക്കുക. ദാവോസിലെ വ്യത്യസ്ത ഹോട്ടലുകളിലായിരിക്കും യോഗങ്ങള്‍. ഈ ആഴ്ച എല്ലാ ഹോട്ടലുകളും ലോക സാമ്പത്തിക ഫോറത്തിന് കീഴിലാകും. ലോകത്തെ പ്രധാന വ്യവസായികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒത്തുചേരാനും അവരുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ എളുപ്പമാക്കാനുമുള്ള ഒരു ഒത്തുചേരലാണിവിടെ നടക്കുക.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടത്തല്ല്; എന്താണ് റിസോര്‍ട്ടില്‍ സംഭവിച്ചത്? കേസ് കൊടുക്കുമെന്ന് ഭാര്യകോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടത്തല്ല്; എന്താണ് റിസോര്‍ട്ടില്‍ സംഭവിച്ചത്? കേസ് കൊടുക്കുമെന്ന് ഭാര്യ

ലോക സമ്പത്ത് അടക്കി വെച്ചവരുടെ സംഗമമാണ് ലാവോസില്‍ നടക്കുന്നത്. ഇത്തവണ എത്തുന്ന പ്രതിനിധികള്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള ഓഹരി വിപണികളുടെ സാഹചര്യം അത്ര പ്രതീക്ഷ നല്‍കുന്നില്ല എന്നതു തന്നെകാരണം. ലോക ശക്തികളുടെ, പ്രത്യേകിച്ച് ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും വ്യവസായികളെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഈ വര്‍ഷം സാധ്യത കല്‍പ്പിക്കുന്നില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക ശക്തികള്‍ക്കിടയില്‍ പൊതു അജണ്ട രൂപീകരിക്കാന്‍ ലോക സാമ്പത്തിക ഫോറത്തിന് സാധിക്കും.

English summary
World Economic Forum 2019: What to expect from this year's summit in Davos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X