ഷവോമി എംഐ4ഐ ഇന്ത്യയില്‍ വില്പന ആരംഭിച്ചു
ദില്ലി: തങ്ങളുടെ മുന്‍ ശ്രേണികള്‍ക്ക് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയില്‍ വിശ്വാസമര്‍പ്പിച്ച് ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ഷവോമി എംഐ 4ഐ ഇന്ത്യയില്‍ വില്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ഫ് ളിപ്കാര്‍ട്ട് വഴി രജിസ്ട്രേഷന് ആരംഭിച്ച ഫോണിന് 12,999 രൂപയാണ് വില.
സമാനമായ സൗകര്യങ്ങളുള്ള വന്‍കിട ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷവോമിയെന്ന് കമ്പനി അവകാശപ്പെടുന്നു. 130 ഗ്രാം മാത്രമാണ് മൊബൈല്‍ ഫോണിന്റെ ഭാരം. 7.8 എംഎം തിക്ക്നെസ്, മാറ്റ് ഫിനിഷ് പോളികാര്‍ബണേറ്റ് കവര്‍, അഞ്ച് ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് മൊബൈലിന്റെ പുറമെയുളള സവിശേഷത.

1080 x 1920 പിക്സല്‍ റെസലൂഷന്‍, 3120 എംഎച്ച് ബാറ്ററി, 13 എംപി ഫ്രണ്ട് പ്രൈമറി കാമറ, 5 എംപി സെക്കന്‍ഡറി ക്യാമറ, 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മൊബൈലിന്റെ മറ്റു സവിശേഷതകള്‍. ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് മൊബൈലിന്റെ പ്രവര്‍ത്തനം.
മികച്ച സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം സാധാരണക്കാരന്റെ കീശക്കൊതുങ്ങുന്നതാണ് മൊബൈലെന്ന് കമ്പനി അവകാശപ്പെടുന്നു. മൈക്രോമാക്സ്, സാംസങ്, അസ്യുസ്, മോട്ടോ എന്നിങ്ങനെ ഇന്ത്യന്‍ വിപണിയില്‍ മത്സരം കാഴ്ചവെക്കുന്നവര്‍ക്ക് ഷിയോമിയുടെ പുതിയ ഫോണ്‍ ഭീഷണിയാകുമെന്നുറപ്പാണ്. രജിസ്ട്രേഷന് തുടങ്ങിയ ആദ്യ ദിവസം തന്നെ ഫ് ളികാര്ട്ടില് തിക്കും തിരക്കും അനുഭവപ്പെട്ടത് ഇതിന്റെ തെളിവാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications