കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ്മി നോട്ടിനായി ആളുകള്‍ ഇടിച്ചു കയറി, ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകര്‍ന്നു...

ബുധനാഴ്ച ഉച്ചയോടെയാണ് ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകരാറിലായത്.

Google Oneindia Malayalam News

ദില്ലി: സയോമി പുതുതായി അവതരിപ്പിച്ച റെഡ്മി നോട്ട് 4 വാങ്ങാനായി ആളുകള്‍ ഇടിച്ചു കയറിയതോടെ ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകര്‍ന്നു. ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചയോടെയാണ് ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകരാറിലായത്. റെഡ്മി നോട്ട് 4 ഫഌഷ് സെയില്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ തള്ളിക്കയറിയതോടെയാണ് വെബ്‌സൈറ്റ് തകര്‍ന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഐഫോണ്‍ 6ന് വെറും 4000 രൂപ മാത്രം! ഞെട്ടിപ്പിക്കുന്ന ഓഫറുമായി വീണ്ടും ഫ്ലിപ് കാര്‍ട്ട്...ഐഫോണ്‍ 6ന് വെറും 4000 രൂപ മാത്രം! ഞെട്ടിപ്പിക്കുന്ന ഓഫറുമായി വീണ്ടും ഫ്ലിപ് കാര്‍ട്ട്...

ഇതിന് മുന്‍പും സയോമി ഫോണുകളുടെ വില്‍പ്പന ദിവസം ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകര്‍ന്നിരുന്നു. സയോമി ആദ്യമായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രംഗപ്രവേശനം ചെയ്ത സമയത്ത് ഫ്ലിപ് കാര്‍ട്ടിലൂടെ ഫ്ലാഷ് സെയില്‍ ഉണ്ടായിരുന്നു. സയോമി മി 3 നോട്ട് സ്വന്തമാക്കാനായി ഉപഭോക്താക്കള്‍ തള്ളിക്കയറിയതോടെ അന്നും ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകര്‍ന്നിരുന്നു.

flipkart

ഗംഭീര ഫീച്ചറുകളുമായി അതരിപ്പിച്ച സയോമിയുടെ പുതിയ റെഡ്മി നോട്ട് 4 വില്‍പ്പനയ്ക്ക് വെച്ച ബുധനാഴ്ച ഉച്ചയോടെയാണ് ഫ്ലിപ് കാര്‍ട്ട് വെബ്‌സൈറ്റ് തകര്‍ന്നത്. വില്‍പ്പനയ്ക്ക് വെച്ച് പത്ത് മിനിറ്റിനുള്ളില്‍ റെഡ്മി നോട്ട് 4 വിറ്റു തീരുകയും ചെയ്തു. ഇതിന് ശേഷം വെബ്‌സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് സ്‌റ്റോക്ക് തീര്‍ന്നെന്ന സന്ദേശമാണ് ലഭിച്ചത്. വിവിധ മോഡലുകളിലായി സയോമി അവതരിപ്പിച്ച റെഡ്മി നോട്ട് 4ന് 9999 രൂപ മുതലാണ് ഫ്ലിപ് കാര്‍ട്ടിലെ വില.

English summary
Flipkart website reportedly crashed at 12 noon during the sale of the Xiaomi Redmi Note 4 today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X