കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹു യുഗം അവസാനിച്ചോ? കമ്പനി ദുബായ് ഓഫീസ് അടച്ചു പൂട്ടുന്നു!!

Google Oneindia Malayalam News

ദുബായ്: ഇന്റര്‍നെറ്റ് ഭീമനായ യാഹു തങ്ങളുടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വരുന്ന ഏപ്രില്‍ മാസത്തോടെ ദുബായ് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി മിനാ മേഖലയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കൈറോയിലും അമ്മാനിലും പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം യാഹു നിര്‍ത്തലാക്കിയിരുന്നു.

2009 മുതലാണ് മിനാ മേഖലയിലെ പ്രധാന ഓഫീസായി ദുബായ് പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാണ്ട് 30 ഓളം ജിവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. കമ്പനിയുടെ നിലനില്‍പ്പിനു വേണ്ടി പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ദുബായ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതായി തങ്ങള്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയതായി കമ്പനി വാക്താവ് പറഞ്ഞു. കമ്പനിയുടെ വിജയത്തിനായി പ്രയത്‌നിച്ച ജീവനക്കാരോടുള്ള നന്ദി പറയാനും കമ്പനി മറന്നില്ല.

yahoonewlogo

എന്നാല്‍ അറബിക്കിലും ഇംഗ്ലീഷിലുമുള്ള സേവനം തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി വാക്താവ് വ്യക്തമാക്കി. ഗൂഗിളുമായുള്ള മത്സരത്തിലെ പരാജയമാണ് കമ്പനിയുടെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ക്ക് പിന്നിലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗൂഗിള്‍ ഞങ്ങളുടെ എതിരാളികളല്ലെന്നും അവരില്‍ നിന്നും വിത്യസ്തമായ സേവനങ്ങളാണ് തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നുമാണ് യാഹു യൂറോപ്പ് മിഡ്ഡില്‍ ഈസ്റ്റ് ആഫ്രിക്ക സീനിയര്‍ വൈസ് പ്രസിഡന്റ് ഡാന്‍ ഐറി വ്യക്തമാക്കുന്നത്.

English summary
Yahoo to shut down Dubai office in April 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X