കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം തടി രക്ഷിക്കാന്‍ സിഇഒ: യാഹൂവില്‍ 1700 പേര്‍ക്ക് ജോലിപോകും!

  • By Kishor
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: സെര്‍ച്ച് എഞ്ചിന്‍ വമ്പന്മാരായ യാഹൂ 1700 ജീവനക്കാരെ പുറത്താക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര കുത്തക കമ്പനിയായ യാഹൂവിലെ ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം വരും ഇത്. 2015 ലെ അവസാന പാദവര്‍ഷത്തെ വരുമാനക്കണക്കുകള്‍ നല്‍കുന്ന ആശങ്കയുടെ പുറത്താണ് ഈ നീക്കം.

സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിളിന് ഏറെ പിന്നിലായിപ്പോയ യാഹൂ ഇന്റര്‍നെറ്റ് ബിസിനസ് വിറ്റഴിക്കാന്‍ വരെ സാധ്യതകളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി മാനേജ്‌മെന്റില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കി പിടിച്ചുനില്‍ക്കാനാണ് സി ഇ ഒ മരീസ മെയര്‍ പദ്ധതിയിടുന്നത് എന്നാണറിയുന്നത്.

marissa-mayer

യാഹൂ സി ഇ ഒ മരീസ മെയര്‍ തന്നെയാണ് തന്റെ പദ്ധതികളെക്കുറിച്ച് ചൊവ്വാഴ്ച സൂചന നല്‍കിയത്. സജീവമല്ലാത്ത സര്‍വ്വീസുകള്‍ വിറ്റൊഴിവാക്കുന്നത് വഴി 1 ബില്യണ്‍ യു എസ് ഡോളറാണ് യാഹൂ വരുമാനം പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ വലിപ്പം കുറഞ്ഞാലും കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാനാകും എന്നും കണക്കുകൂട്ടപ്പെടുന്നു.

യാഹൂവിന്റെ വളര്‍ച്ചയ്ക്ക് ഇപ്പോഴത്തെ സി ഇ ഒയും ടീമും തടസ്സമാകുന്നുണ്ട് എന്ന് വരെ നിക്ഷേപകര്‍ ആരോപണം ഉന്നയിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. മാനേജ്‌മെന്റ് തലപ്പത്ത് മാറ്റം വരിക, ഇന്റര്‍നെറ്റ് ബിസിനസ് വിറ്റഴിക്കുക എന്നിവയാണ് കമ്പനിക്ക് മുന്നിലുള്ള പെട്ടെന്നുള്ള സാധ്യതകള്‍. 2012 ലാണ് മള്‍ട്ടി നാഷണല്‍ ടെക്‌നോളജി കമ്പനിയായ പ്രസിഡണ്ടും സി ഇ ഒയുമായി മരീസ മെയര്‍ ചുമതലേയറ്റത്.

English summary
Yahoo is laying off about 1,700 employees and shedding some of its excess baggage in a shake-up likely to determine whether CEO Marissa Mayer can save her own job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X