ഗൂഗിളിനെ പിടിയ്ക്കാന്‍ മോസില്ലയും യാഹുവും കൈകോര്‍ക്കുന്നു
സുരക്ഷിതമായ ബ്രൗസിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രൗസറാണ് മോസില്ല. ക്രോമിന്റെ വരവോടു കൂടി ഇത്തിരി ക്ഷീണത്തിലാണെങ്കിലും ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മോസില്ല. അതേ പൊതു ശത്രുവിനെതിരേ മോസില്ലയും യാഹുവും കൈകോര്‍ക്കുന്നു.
ഇന്റര്‍നെറ്റ് ലോകത്ത് യാഹുവായിരുന്നു ഒരു കാലത്ത് എല്ലാമെല്ലാം. ഗൂഗിളിന്റെ വരവോടു കൂടി യാഹുവിന്റെ പ്രതാപമെല്ലാം പോയി..പരസ്യത്തിലും വരുമാനത്തിലുമെല്ലാം ഗൂഗിളിന്റെ സര്‍വാധിപത്യമാണ് ഇന്നുള്ളത്. ഏറെക്കുറെ ഇതു തന്നെയാണ് മോസില്ലയുടെയും സ്ഥിതി. ഗൂഗിള്‍ സ്വന്തം ബ്രൗസറായ ക്രോം അവതരിപ്പിച്ചതോടെ മോസില്ല ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

ഇത്രയും കാലം മോസില്ലയുടെ ഡീഫാള്‍ട്ട് സെര്‍ച്ച് എന്ജിന് ഗൂഗിളായിരുന്നു. അഞ്ചു വര്‍ഷത്തേക്കുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം മോസില്ലയുടെ പുതിയ സെര്‍ച്ച് എന്ജിന് യാഹുവായിരിക്കും. ബ്ലോഗിലൂടെയാണ് മോസില്ല ഈ പ്രഖ്യാപനം നടത്തിയത്. ആദ്യപടിയായി അമേരിക്കയിലാണ് മാറ്റം. റഷ്യയില്‍ യാന്‍ഡെക്സും ചൈനയില്‍ ബെയ്ഡുവും മോസില്ലയുടെ ഡിഫാള്‍ട്ട് സെര്‍ച്ച് എന്‍ജിനായി തുടരും.
മൊബൈലിലും ഡെസ്ക് ടോപ്പിലും സെര്‍ച്ചിങ് പുതിയ അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് യാഹു. എന്നാല്‍ ഞെട്ടിയ്ക്കുന്ന മറ്റൊരു സംഗതിയുണ്ട് മോസില്ലയുടെ നിര്‍മാതാക്കളായ മോസില്ലാ ഫൗണ്ടേഷനു ലഭിക്കുന്ന വരുമാനത്തിന്റെ 88 ശതമാനവും ഗൂഗിളില്‍ നിന്നായിരുന്നു. സെര്‍ച്ച് എന്ജിന് ഭീമനുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കുകയാണ്. അപ്പോള്‍ മോസില്ലയ്ക്ക് ഒരിക്കലും നിരസിക്കാന്‍ പറ്റാത്ത ഓഫറായിരിക്കും അപ്പോള്‍ യാഹു നല്കിയിരിക്കുകയെന്ന കാര്യം തീര്‍ച്ച.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications