കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിനെ പിടിയ്ക്കാന്‍ മോസില്ലയും യാഹുവും കൈകോര്‍ക്കുന്നു

  • By Super
Google Oneindia Malayalam News

സുരക്ഷിതമായ ബ്രൗസിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രൗസറാണ് മോസില്ല. ക്രോമിന്റെ വരവോടു കൂടി ഇത്തിരി ക്ഷീണത്തിലാണെങ്കിലും ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മോസില്ല. അതേ പൊതു ശത്രുവിനെതിരേ മോസില്ലയും യാഹുവും കൈകോര്‍ക്കുന്നു.

ഇന്റര്‍നെറ്റ് ലോകത്ത് യാഹുവായിരുന്നു ഒരു കാലത്ത് എല്ലാമെല്ലാം. ഗൂഗിളിന്റെ വരവോടു കൂടി യാഹുവിന്റെ പ്രതാപമെല്ലാം പോയി..പരസ്യത്തിലും വരുമാനത്തിലുമെല്ലാം ഗൂഗിളിന്റെ സര്‍വാധിപത്യമാണ് ഇന്നുള്ളത്. ഏറെക്കുറെ ഇതു തന്നെയാണ് മോസില്ലയുടെയും സ്ഥിതി. ഗൂഗിള്‍ സ്വന്തം ബ്രൗസറായ ക്രോം അവതരിപ്പിച്ചതോടെ മോസില്ല ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

firefox-yahoo

ഇത്രയും കാലം മോസില്ലയുടെ ഡീഫാള്‍ട്ട് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളായിരുന്നു. അഞ്ചു വര്‍ഷത്തേക്കുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം മോസില്ലയുടെ പുതിയ സെര്‍ച്ച് എന്‍ജിന്‍ യാഹുവായിരിക്കും. ബ്ലോഗിലൂടെയാണ് മോസില്ല ഈ പ്രഖ്യാപനം നടത്തിയത്. ആദ്യപടിയായി അമേരിക്കയിലാണ് മാറ്റം. റഷ്യയില്‍ യാന്‍ഡെക്‌സും ചൈനയില്‍ ബെയ്ഡുവും മോസില്ലയുടെ ഡിഫാള്‍ട്ട് സെര്‍ച്ച് എന്‍ജിനായി തുടരും.

മൊബൈലിലും ഡെസ്‌ക് ടോപ്പിലും സെര്‍ച്ചിങ് പുതിയ അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് യാഹു. എന്നാല്‍ ഞെട്ടിയ്ക്കുന്ന മറ്റൊരു സംഗതിയുണ്ട് മോസില്ലയുടെ നിര്‍മാതാക്കളായ മോസില്ലാ ഫൗണ്ടേഷനു ലഭിക്കുന്ന വരുമാനത്തിന്റെ 88 ശതമാനവും ഗൂഗിളില്‍ നിന്നായിരുന്നു. സെര്‍ച്ച് എന്‍ജിന്‍ ഭീമനുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കുകയാണ്. അപ്പോള്‍ മോസില്ലയ്ക്ക് ഒരിക്കലും നിരസിക്കാന്‍ പറ്റാത്ത ഓഫറായിരിക്കും അപ്പോള്‍ യാഹു നല്‍കിയിരിക്കുകയെന്ന കാര്യം തീര്‍ച്ച.

English summary
Mozilla switching default Firefox search engine to Yahoo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X