ട്രെയിന്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ വിമാനത്തില്‍ പറക്കാം: ഓഫര്‍ രാജധാനി യാത്രക്കാര്‍ക്ക് മാത്രം!
യാത്ര ചെയ്യേണ്ട സ്ഥലത്തേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റ് നിരക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന തുക മാത്രം നല്കിയാല് മതിയാവും
ദില്ലി: രാജധാനി എക്സ്പ്രസില്‍ ഫസ്റ്റ് എസി, സെക്കന്റ് എസി ടിക്കറ്റുകള്‍ ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് വിമാനത്തില്‍ പറക്കാന്‍ അവസരമൊരുങ്ങുന്നു. യാത്ര ചെയ്യേണ്ട സ്ഥലത്തേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റ് നിരക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന തുക മാത്രം നല്കിയാല് മതിയാവും.
എയര്‍ ഇന്ത്യ ചെയര്‍മാനായിരിക്കെ കഴിഞ്ഞ വര്‍ഷം അശ്വനി ലോഹാനിയാണ് ഇത്തരമൊരു ഓഫര്‍ മുമ്പോട്ടുവച്ചത്. എന്നാല്‍ റെയില്‍വേ ഇതിനോട് നേരായ സമീപനമായിരുന്നില്ല പ്രകടിപ്പിച്ചത്. ഇപ്പോള്‍ അശ്വനി ലോഹാനി റെയില്‍വേ ബോര്‍ഡ് ചെയര്മാന് സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും പ്ലാന്‍ ചര്‍ച്ചയാവുന്നത്. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അശ്വനി റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിദിനം നിരവധി പേര് രാജധാനിയുടെ എസി സെക്കന്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെന്നും ഇവരില്‍ പലരുടേയും ടിക്കറ്റിന് കണ്‍ഫമേഷന്‍ ലഭിക്കാറില്ല. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തുകയാണ് പുതിയ സംവിധാനം വഴി ചെയ്യുന്നതെന്നും ലോഹാനി വ്യക്തമാക്കി. രാജധാനിയിലെ എസി സെക്കന്റ് ക്ലാസ് ടിക്കറ്റും എയര്‍ ഇന്ത്യയുടെ നിരക്കും തമ്മില്‍ കുറഞ്ഞ വ്യത്യമാസം മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ പെട്ടെന്ന് പ്രതികരിക്കാനില്ലെന്ന് ചൂണ്ടിക്കാണിച്ച എയര്‍ ഇന്ത്യ ചെയര്മാന് രാജീവ് ബെന്‍സല്‍ ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications