കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ വിമാനത്തില്‍ പറക്കാം: ഓഫര്‍ രാജധാനി യാത്രക്കാര്‍ക്ക് മാത്രം!

യാത്ര ചെയ്യേണ്ട സ്ഥലത്തേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റ് നിരക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന തുക മാത്രം നല്‍കിയാല്‍ മതിയാവും

Google Oneindia Malayalam News

ദില്ലി: രാജധാനി എക്സ്പ്രസില്‍ ഫസ്റ്റ് എസി, സെക്കന്‍റ് എസി ടിക്കറ്റുകള്‍ ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് വിമാനത്തില്‍ പറക്കാന്‍ അവസരമൊരുങ്ങുന്നു. യാത്ര ചെയ്യേണ്ട സ്ഥലത്തേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റ് നിരക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന തുക മാത്രം നല്‍കിയാല്‍ മതിയാവും.

എയര്‍ ഇന്ത്യ ചെയര്‍മാനായിരിക്കെ കഴിഞ്ഞ വര്‍ഷം അശ്വനി ലോഹാനിയാണ് ഇത്തരമൊരു ഓഫര്‍ മുമ്പോട്ടുവച്ചത്. എന്നാല്‍ റെയില്‍വേ ഇതിനോട് നേരായ സമീപനമായിരുന്നില്ല പ്രകടിപ്പിച്ചത്. ഇപ്പോള്‍ അശ്വനി ലോഹാനി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും പ്ലാന്‍ ചര്‍ച്ചയാവുന്നത്. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അശ്വനി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി വ്യക്തമാക്കിയിട്ടുണ്ട്.

air-india

പ്രതിദിനം നിരവധി പേര്‍ രാജധാനിയുടെ എസി സെക്കന്‍റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെന്നും ഇവരില്‍ പലരുടേയും ടിക്കറ്റിന് കണ്‍ഫമേഷന്‍ ലഭിക്കാറില്ല. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തുകയാണ് പുതിയ സംവിധാനം വഴി ചെയ്യുന്നതെന്നും ലോഹാനി വ്യക്തമാക്കി. രാജധാനിയിലെ എസി സെക്കന്‍റ് ക്ലാസ് ടിക്കറ്റും എയര്‍ ഇന്ത്യയുടെ നിരക്കും തമ്മില്‍ കുറഞ്ഞ വ്യത്യമാസം മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ പെട്ടെന്ന് പ്രതികരിക്കാനില്ലെന്ന് ചൂണ്ടിക്കാണിച്ച എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബെന്‍സല്‍ ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Passengers with unconfirmed AC-I or AC-II tickets for Rajdhani Express may soon be able to fly to their destination instead by paying the difference, if any, in the price of the train and air tickets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X