കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ചില്ലേ, എങ്കില്‍ ഏപ്രില്‍ 30ന് ശേഷം അക്കൗണ്ട് കാണില്ല!!

ജൂലൈ 2014നും ആഗസ്റ്റ് 2015നുമിടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്കിന് നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം.

  • By Akhila
Google Oneindia Malayalam News

ദില്ലി: ജൂലൈ 2014നും ആഗസ്റ്റ് 2015നുമിടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്കിന് നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. ഏപ്രില്‍ 30നാണ് നികുതി വകുപ്പ് അവസാന തിയതി പറഞ്ഞിരിക്കുന്നത്. എന്നാല്‍ 30നുള്ളില്‍ അക്കൗണ്ട് വിവരങ്ങള്‍ ബാങ്കിന് നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനാണ് കൂടുതല്‍ സാധ്യത.

വിദേശത്ത് നിന്ന് വരുമാനം ലഭിക്കുന്നത് സംബന്ധിച്ച എഫ്എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം നല്‍കണമെന്നും നിര്‍ബന്ധമുണ്ട്. ബാങ്കുകള്‍ മാത്രമല്ല നിക്ഷേപം നടത്തുന്ന മറ്റെല്ലാ സാമ്പത്തിക സ്ഥാപനങ്ങളുമായും ആദാര്‍ ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം ഏപ്രില്‍ 30ന് ശേഷം ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്താന്‍ കഴിയില്ലെന്ന് നികുതി വകുപ്പ് വ്യക്തമാക്കി.

aadhaar-card

ബാങ്ക്, ഇന്‍ഷ്യൂറന്‍സ്, ഓഹരി തുടങ്ങിയ്ക്കാണ് ഇത് ബാധകം. അതേസമയം സേവിംഗ്‌സ് അക്കൗണ്ട് ദാദാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയതി ധനകാര്യമന്ത്രാലയം നീട്ടിയിട്ടുണ്ട്. 2017 ജൂണ്‍ 30വരെയാണ് മന്ത്രാലയം സമയം അനുവദിച്ചിട്ടുള്ളത്. സമയപരിധിക്കുള്ളില്‍ പാന്‍കാര്‍ഡ് സമര്‍പ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും.

പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ 60ല്‍ പ്രത്യേകം സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നോട്ട് നിരോധനത്തിന് ശേഷമാണ് സേവിങ്‌സ് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും പാന്‍കാര്‍ഡുമായി നിബന്ധന പുറത്ത് വിട്ടത്.

English summary
Your bank accounts may be blocked if you don't link them with Aadhaar by April 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X