കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, അവസാന തിയ്യതി!

Google Oneindia Malayalam News

ദില്ലി: ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബര്‍ മാസത്തിനുള്ളില്‍ ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നാണ് എസ്ബിഐ ട്വീറ്റില്‍ അറിയിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുടെ ആനുകൂല്യം ലഭിക്കുന്നതിന് സമയപരിധിക്കുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ മറക്കരുത് ഈ തിയ്യതികള്‍, പണികിട്ടുന്നത് ആദായനികുതിയ്ക്ക്!ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ മറക്കരുത് ഈ തിയ്യതികള്‍, പണികിട്ടുന്നത് ആദായനികുതിയ്ക്ക്!

എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്

സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള 2017 ജൂണ്‍ ഒന്നിലെ ചട്ടം പ്രകാരം നിലവിലുള്ള എല്ലാ അക്കൗണ്ട് ഉടമകളോടും ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 2017 ഡിസംബര്‍ 31നുള്ളില്‍ ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് സംഭവത്തില്‍ വ്യക്ത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു വിവരാവകാശത്തിന് മറുപടിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച റിസര്‍വ് ബാങ്ക് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ 2017 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍

എസ്ബിഐ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍

എസ്ബിഐ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍

എസ്ബിഐ ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട‍് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എളുുപ്പത്തിലാക്കുന്നതിന് ചില സംവിധാനങ്ങള്‍ എസ്ബിഐ ആരംഭിച്ചിരുന്നു. എസ്എംഎസ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎമ്മുകള്‍ എന്നീ മാര്‍ഗ്ഗങ്ങള്‍ വഴിയോ എസ്ബിഐ ബ്രാഞ്ച് വഴി നേരിട്ടോ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്ക് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

 ഇന്‍റര്‍നെറ്റ് ബാങ്കിംഗില്‍ എങ്ങനെ

ഇന്‍റര്‍നെറ്റ് ബാങ്കിംഗില്‍ എങ്ങനെ

എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.onlinesbi.com ല്‍ പ്രവേശിച്ച് മൈ അക്കൗണ്ടിലെ ലിങ്ക് യുവര്‍ ആധാര്‍ നമ്പര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഇടതുവശത്ത് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും ടൈപ്പ് ചെയ്ത് നല്‍കുക. ഇതോടെ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിന്‍റെ അവസാനത്തെ രണ്ട് അക്കങ്ങള്‍ ദൃശ്യമാകും. തുടര്‍ന്ന് വേരിഫിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും.

 എസ്എംഎസ് ഉപയോഗിച്ച് വേരിഫിക്കേഷന്‍ എങ്ങനെ!!

എസ്എംഎസ് ഉപയോഗിച്ച് വേരിഫിക്കേഷന്‍ എങ്ങനെ!!

എസ്ബിഐയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് യുഐഡിഎആധാര്‍ നമ്പര്‍ അക്കൗണ്ട് നമ്പര്‍ (UIDAadhaar numberAccount number)എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567676 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക. മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് ചെയ്യാതിരിക്കുകയോ ആധാര്‍ ആദ്യമേ തന്ന ബന്ധിപ്പിക്കുകയോ ചെയ്ത സാഹചര്യത്തില്‍ എസ്എംഎസിന് മറുപടി ലഭിക്കും. മൊബൈല്‍ നമ്പര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ എസ്എംഎസിന് സ്ഥിരീകരണം ലഭിക്കും. ആധാര്‍ വേരിഫിക്കേഷന്‍ പരാജയപ്പെട്ടാല്‍ അടുത്തുള്ള എസ്ബിഐ ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള എസ്എംഎസായിരിക്കും അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക.

 എസ്ബിഐ ബ്രാഞ്ച്

എസ്ബിഐ ബ്രാഞ്ച്

നേരിട്ട് എസ്ബിഐ ബ്രാഞ്ചിലെത്തി ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നവര്‍ ആധാറിന്‍റെ പകര്‍പ്പോ ഇ- ആധാറോ കൈവശം കരുതണം. ആധാറിന്‍റെ പകര്‍പ്പ് അപേക്ഷയ്ക്കൊപ്പം ബ്രാഞ്ചില്‍ സമര്‍പ്പിക്കുന്നതോടെ പരിശോധന്ക്ക് ശേഷം ഈ നടപടി ക്രമങ്ങള്‍ ബ്രാഞ്ചില്‍ നിന്നുതന്നെ പൂര്‍ത്തിയാകും. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത നമ്പറിലേയ്ക്ക് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് എസ്എംഎസും ലഭിക്കും.

 എടിഎം വഴി ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

എടിഎം വഴി ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍


എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് ആധാറും- ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. കാര്‍ഡ് സ്വൈപ്പ് ചെയ്ത് പാസ് വേര്‍ഡ് ടൈപ്പ് ചെയ്ത ശേഷം മെനുവിലെ രജിസ്ട്രേഷന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ആധാര്‍ രജിട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ടൈപ്പ്, ആധാര്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്ത് നല്‍കണം. ഇതില്‍ ആധാര്‍ നമ്പര്‍ രണ്ട് തവണ ടൈപ്പ് ചെയ്തുനല്‍കണം.

 കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

 മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

 ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

English summary
SBI has recently tweeted that "Avail benefits of the digital life. Simply link your Aadhaar number with your bank account."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X