കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13,000 കോടിയുടെ കടം, 7,000 കോടി സെപ്തംബറില്‍ കൊടുക്കണം; സീ ടിവി ഓഹരികള്‍ വില്‍ക്കുന്നു... പ്രതീക്ഷ

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ മുന്‍നിര ടിവി ചാനലുകളില്‍ ഒന്നാണ് സീ ടിവി. അടുത്തിടെ മലയാളത്തിലും അവര്‍ ഒരു വിനോദ ചാനല്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചാനലിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി അത്ര സുഖകരമല്ല.

മൊത്തം 13,000 കോടി രൂപയാണ് വായ്പ ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ളത്. അതില്‍ 7,000 കോടി ഈ സെപ്തംബര്‍ 30 ന് മുമ്പായി കൊടുത്തേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കമ്പനി വലിയ തോതിലുള്ള ഓഹരി വില്‍പനയ്ക്ക് മുതിരുന്നത്.

ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ 1,000 രൂപ, മദ്യപിച്ചാല്‍ പതിനായിരം!!! പോക്കറ്റ് കീറുന്ന പിഴകള്‍...ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ 1,000 രൂപ, മദ്യപിച്ചാല്‍ പതിനായിരം!!! പോക്കറ്റ് കീറുന്ന പിഴകള്‍...

സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള എസ്സെല്‍ ഗ്രൂപ്പിന് കീഴിലാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസ്സ വരുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റിന്റെ 11 ശതമാനം ഓഹരികള്‍ 4,224 കോടി രൂപയ്ക്ക് വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയായ ഇന്‍വെസ്‌കോ ഒപ്പെന്‍ഹെയ്മര്‍ ഡെവലിപ്പ് മാര്‍ക്കറ്റ്‌സ് ഫണ്ട് സമ്മതിച്ചിട്ടുണ്ട്. ഈ ഇടപാട് നടന്നാല്‍ അമേരിക്കന്‍ കമ്പനിക്ക് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസില്‍ 18.7 ശതമാനം ഓഹരി ഉണ്ടാകും.

Subhash Chandra Zee Tv

സെപ്തംബറില്‍ തന്നെ എല്ലാ കടങ്ങളും വീട്ടുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് കമ്പനി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഓഹരി വിറ്റഴിക്കലും ആസ്തി വിറ്റഴിക്കലും എല്ലാം നടത്തുന്നത്. എന്നാല്‍ ഇതിനിടെ കമ്പനി വലിയ ലാഭവും ഉണ്ടാക്കിയിട്ടുണ്ട്. ലാഭത്തില്‍ മാത്രം നാല്‍പത് ശതമാനം വര്‍ദ്ധനയുണ്ടായി എന്നാണ് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ജനുവരി 25 ന് ഓഹരിയുടെ മൂല്യം 288.95 രൂപയായി ഇടിഞ്ഞു. എന്നാല്‍ ജൂലായ് 26 ല്‍ ഇത് റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ 405.5 രൂപയായി. കഴിഞ്ഞ ദിവസം 361.65 രൂപയിയാണ് ഓഹരിമൂല്യം ക്ലോസ് ചെയ്തത്.

എന്തായാലും കമ്പനിയ്ക്ക് ഇത് പ്രതീക്ഷയുടെ നാളുകളാണ്. ലാഭ ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതിനൊപ്പം ഓഹരി വിപണിയിലും മുന്നേറ്റം സൃഷ്ടിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Zee Entertainment Enterprises to sell 11 % share to American Company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X