മഞ്ജു വാര്യര്‍ പുതിയ ചരിത്രം കുറിക്കുന്നു; സീ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍... കേരളത്തില്‍ ആദ്യം
കൊച്ചി: സിനിമയില്‍ വന്നകാലത്തും പിന്നീട് ഒന്നര പതിറ്റാണ്ടിന് ശേഷം തിരിച്ചുവന്നകാലത്തും അത്ഭുതങ്ങള്‍ സൃഷ്ടിച്ച നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും മഞ്ജു വാര്യര്‍ക്ക് മാത്രം സ്വന്തം. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി മഞ്ജുവിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുകയാണ് മഞ്ജു വാര്യര്‍. ദേശീയ നെറ്റ് വര്‍ക്കിന്റ ഭാഗമായ വിനോദ ചാനല്‍ 'സീ കേരള'ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മഞ്ജു വാര്യരെ പ്രഖ്യാപിച്ചു. കേരളത്തില്‍ മറ്റൊരു ടെലിവിഷന്‍ ചാനലിനും ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ ഇല്ല.

സെപ്തംബര്‍ 20 തിങ്കളാഴ്ചയാണ് മഞ്ജു വാര്യരെ സീ കേളം ചാനലിന്റെ ബ്രാന്‍ഡ് അംസാബഡര്‍ ആയി പ്രഖ്യാപിച്ചത്. ഇനി മുതല്‍ മഞ്ജു വാര്യര്‍ ആയിരിക്കും സീ കേരളം ചാനലിന്റെ മുഖം. മാര്‍ക്കറ്റിങ് മേഖലയിലും ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങളിലും എല്ലാം മഞ്ജു വാര്യര്‍ സീ കേരളത്തിന്റെ മുഖമായി വര്‍ത്തിക്കും. അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യുന്ന ബ്രാന്‍ഡ് ഫിലിമുകളിലും മഞ്ജു തന്നെ ആയിരിക്കും ചാനലിന്റെ മുഖമായി എത്തുക.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദ ചാനല്‍ എന്നാണ് സീ കേരളം വിശേഷിപ്പിക്കപ്പെടുന്നത്. മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നാണ് സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് നായര്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ ജീവിതത്തിലും ശക്തയും അസാധാരണയുമായി സ്ത്രീയാണ് മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറഞ്ഞു. സീ കേരളത്തിന്റെ ബ്രാന്‍ഡ് വാല്യുവിന്റെ ഏറ്റവും മികച്ച പ്രതിനിധീകരണം ആയിരിക്കും മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറയുന്നു.

സീ കേരളവുമായി സഹകരിക്കുന്നതില്‍ അത്രയധികം സന്തോഷമുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. കേരളത്തില്‍ ചെറിയ കാലത്തിനുള്ളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ആയ ചാനല്‍ ആണ് സീ കേരളം എന്നും മഞ്ജു പറഞ്ഞു. മലയാളി പ്രേക്ഷകരുമായി കൂടുതല്‍ അഗാധമായ ബന്ധം സൃഷ്ടിക്കാന്‍ ഈ പ്ലാറ്റ്ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീ കേരളത്തിന്റെ ബ്രാന്‍ഡ് ഫിലിമുകളിലെ അഭിനയം താന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

2018 ല്‍ ആണ് സീ കേരളം സംപ്രേഷണം തുടങ്ങുന്നത്. ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരുപാട് പരിപാടികള്‍ ചാനലില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും വലിയ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മലയാള വിനോദ ചാനല്‍ എന്ന വിശേഷണം സീ കേരളത്തിന് ലഭിച്ചതും.

ഒരു സിനിമ താരം എന്ന നിലയില്‍ മഞ്ജു വാര്യരുടെ മലയാള സിനിമയിലെ സാന്നിധ്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. നായികമാര്‍ക്ക് വളരെ പെട്ടെന്ന് 'പ്രായമാകുന്ന' മലയാള സിനിമയില്‍ ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി സ്വന്തം സ്ഥാനം ഉറപ്പിച്ച ആളാണ് മഞ്ജു. 1998 ല്‍ ദിലീപിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതിന് മുമ്പ് വെറും നാല് വര്‍ഷം മാത്രമായിരുന്നു മഞ്ജു അഭിനയ ലോകത്തുണ്ടായിരുന്നത്. ആ ചുരുങ്ങിയ കാലം കൊണ്ട് മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങള്‍ ആയിരുന്നു ഒരു നടി എന്ന നിലയില്‍ മഞ്ജു വാര്യര്‍ സമ്മാനിച്ചത്.

ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന് പിറകെയാണ് മഞ്ജു വാര്യര്‍ നൃത്തവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അതിന് പിറകെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യങ്ങളിലും മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് 2014 ല്‍ ആണ് റോഷന് ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര് യു' എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 2015 ല്‍ ദിലീപുമായുള്ള വിവാഹ മോചനവും സംഭവിച്ചു.

ഇന്ന് കേരളത്തില്‍ ഏതെങ്കിലും നായിക നടിയ്ക്കായി കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍, അത് മഞ്ജു വാര്യര്‍ക്ക് മാത്രമായിട്ടായിരിക്കും. സിനിമയില്‍ നിന്ന് വിട്ടുന്ന്ന് ഒന്നര പതിറ്റാണ്ടിന് ശേഷം തിരികെ എത്തുമ്പോള്‍, ഇത്തരമൊരു സ്ഥാനം ലഭിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട ആളും മഞ്ജു തന്നെ ആയിരുന്നു. ആ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്കായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിലും മഞ്ജു വാര്യര്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു.

മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ തിരികെ എത്തിയതിന് ശേഷം ഇതുവരെ അവര്‍ അഭിനയിച്ച് പുറത്തിറങ്ങിയത് 18 സിനിമകള്‍ ആണ്. അതില്‍ 11 എണ്ണത്തിലും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, മഞ്ജു വാര്യര്‍ക്ക് വേണ്ടി എഴുതപ്പെട്ടവയായിരുന്നു ആ സിനിമകള്‍. അത്രയേറെ, ഇന്ന് മലയാള സിനിമ ലോകത്ത് മഞ്ജു വാര്യര്‍ സ്വീധീനം ഉറപ്പിച്ചിട്ടുണ്ട്. അഭിനയിച്ച മറ്റ് സിനികളില്‍ നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള റോളുകള്‍ ആയിരുന്നു മഞ്ജുവിന് ലഭിച്ചത്. ഇതിനിടെ തമിഴില്‍ ധനുഷിനൊപ്പം മിന്നുന്ന പ്രകടനവും കാഴ്ചവച്ചു.
Recommended Video

ഇക്കഴിഞ്ഞ് സെപ്തംബര്‍ പത്തിന് ആയിരുന്നു മഞ്ജു വാര്യരുടെ 43-ാം പിറന്നാള്‍ ആഘോഷിക്കപ്പെട്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് മൂന്ന് നാളുകള്‍ക്ക് ശേഷം ആയിരുന്നു ഇത്. റിയല്‍ ലൈഫിനും 'റീല്‍ ലൈഫിലും' ശക്തയായ വനിത എന്നാണ് മഞ്ജു വാര്യരെ പലരും വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു വിശേഷണം തന്നെയാണ് സീ കേരളവും അവരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയ മഞ്ജു വാര്യര്‍ക്ക് നല്‍കുന്നത്. കരുത്തുറ്റ സ്ത്രീകളെയാണ് സീ കേരളം അവതരിപ്പിക്കുന്നത് എന്നും കേരളത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ പ്രതിനിധീകരിക്കാനുള്ള എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ആളാണ് മഞ്ജു വാര്യര്‍ എന്നും സീ കേരളം ബിസിനസ് ഹെഡ് രാജീവ് നായര്‍ പറയുന്നുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications