കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാറ്റോയിൽ കൂട്ടപ്പിരിച്ചുവിടൽ: ഒറ്റയടിക്ക് 541 പേർ, പിരിച്ചുവിടുന്നവർക്ക് രണ്ട് മാസത്തെ വേതനം!!

Google Oneindia Malayalam News

ദില്ലി: തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടലിനൊരുങ്ങി ഫുഡ് ഡെലിവറി പ്ലാറ്റ് ഫോം സൊമാറ്റോ. 541 പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ പാർട്ട്ണർ സപ്പോർട്ട് ടീം, ഡെലിവറി ടീം എന്നിവ ഉൾപ്പെടെ പത്ത് ശതമാനം ജീവനക്കാരെയാണ് ഇതോടെ വെട്ടിക്കുറക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന പ്ലാറ്റ് ഫോം സൊമാറ്റോയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിശദീകരണം. ജീവനക്കാരുടെ കുടുംബങ്ങൾക്ക് 2020 ജനുവരി അവസാനം വരെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഉപയോഗിച്ചാണ് ഡെലിവറി നടത്തുക.

മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍

ഈ ആഴ്ച പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി രണ്ട് മുതൽ നാല് മാസത്തെ വേതനം നൽകും. സൊമാറ്റോയിലെ സാങ്കിത ഉൽപ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും വികസിക്കുകയും മെച്ചപ്പെടുകയും ചെയ്തെന്നും ഇതോടെ നിരവധി പേരുടെ സേവനങ്ങൾ അനാവശ്യമായി മാറിയെന്നും പ്രതികരിച്ച കമ്പനി ഇതാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

zomato-15645

നേരത്തെ ആഗസ്റ്റിൽ സൊമാറ്റോയിൽ നിന്ന് 60ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 5000ൽ എത്തിയിരുന്നു. സൊമാറ്റോ ഡെലിവറിക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഗോൾഡ് പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. എൻആർഎഐ ആഗസ്റ്റ് 30നാണ് തങ്ങൾ സൊമാറ്റോയുമായും സ്വിഗ്ഗിയുമായും കരാർ ഒപ്പിട്ടതായി വ്യക്തമാക്കിയത്. വ്യവസായത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉപയോക്താക്കൾക്ക് ഓഫർ നൽകുന്നതിന്റെയും ഭാഗമായാണിത്.

English summary
Zomato lays off 541 employees across support teams, blames it on AI and automation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X