കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനോട് ഒരു ചുവട് അടുത്ത് ചന്ദ്രയാന്‍ 2...നിർണായക നാല് സെക്കൻഡുകൾ മറികടന്ന് ലാൻഡർ 'വിക്രം'

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ബഹിരാകാശവാഹനമായ ചന്ദ്രയാന്‍ 2 ല്‍ നിന്ന് തിങ്കളാഴ്ച വേര്‍പിരിഞ്ഞ ചാന്ദ്ര ലാന്‍ഡര്‍ വിക്രം നാലു സെക്കന്‍ഡ് നീണ്ടുനിന്ന ഭ്രമണപഥം താഴ്ത്തല്‍ വഴി ചാന്ദ്ര ഭ്രമണപഥത്തോട് കൂടുതല്‍ അടുത്തു. രാവിലെ 8:50 നായിരുന്നു ലാൻഡറിന്റെ ഭ്രമണപഥം താഴ്ത്തൽ പൂർത്തിയായത്. സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 1:40 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലാന്‍ഡര്‍ ഇറങ്ങുന്നതിന് മുമ്പായി മറ്റൊരു പ്രവര്‍ത്തനം കൂടി ഷെഡ്യൂള്‍ ചെയ്യും. ചരിത്രപ്രധാനമായ ലാന്‍ഡിംഗ് ബഹിരാകാശ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.

സാമ്പത്തിക വിമര്‍ശനം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ലക്ഷ്യമിട്ട് ബിജെപിസാമ്പത്തിക വിമര്‍ശനം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ലക്ഷ്യമിട്ട് ബിജെപി

ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 2 വിന്റെ ആദ്യത്തെ ഡി-ഓര്‍ബിറ്റിംഗ് പൂര്‍ത്തിയാക്കിയത്. നാല് സെക്കൻഡുകൾ കൊണ്ട് തീർക്കേണ്ടതായിരുന്നു ഇത് . ചന്ദ്രനിൽ നിന്ന് ഏറ്റവും അടുത്ത ദൂരം 104 കിലോമീറ്ററും അകന്ന ദൂരം 128 കിലോമീറ്ററും ആയിട്ടാണ് വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം ഇപ്പോഴുള്ളത്.

isro

ഇന്നുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലേക്കാണ് 'വിക്രം' പോകുന്നത്. ഇതുവരെ മിക്ക ചാന്ദ്ര ലാന്‍ഡിംഗുകളും നടന്നത് വടക്കന്‍ അര്‍ദ്ധഗോളത്തിലോ മധ്യരേഖാ മേഖലയിലോ ആണ്. റഷ്യയുടെ ലൂണ ദൗത്യങ്ങളെ പിന്തുടര്‍ന്ന് ചൈന നടത്തിയ ഒരു പഴയ ദൗത്യം വടക്കേ അറ്റത്ത് എത്തിയിട്ടുണ്ട്. അപ്പോളോ ദൗത്യങ്ങള്‍ ഉള്‍പ്പെടെ അമേരിക്കന്‍ ചാന്ദ്ര ലാന്‍ഡിംഗുകളില്‍ ഭൂരിഭാഗവും ചന്ദ്രന്റെ മധ്യരേഖാ മേഖലയിലായിരുന്നു. ചൈനയ്ക്ക് നിലവില്‍ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഒരു റോവര്‍ ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രംപ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രം

മറ്റ് രാജ്യങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ഐഎസ്ആർഒ വ്യക്തമാക്കുന്നുണ്ട് സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഏറെ നിർണായകമാകും ചന്ദ്രയാൻ 2 എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദക്ഷിണധ്രുവത്തിലെ ചന്ദ്രന്റെ ഗര്‍ത്തങ്ങള്‍ ശതകോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം തൊടുന്നില്ല. അതിനാല്‍ സ്ഥിരമായി നിഴലുള്ള ഗര്‍ത്തങ്ങള്‍ 100 ദശലക്ഷം ടണ്‍ വെള്ളം ഉണ്ടായേക്കും എന്നാണ് കരുതുന്നത്.

ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയോട്ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയോട്

English summary
Chandrayaan 2; Lander's 4-second operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X