കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ -2: വിക്രം ലാന്‍ഡര്‍ തലകീഴായി വീണതെങ്ങനെ?

Google Oneindia Malayalam News

Recommended Video

cmsvideo
What Went Wrong For Chandrayaan 2? | Oneindia Malayalam

ദില്ലി: ചന്ദ്രനില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ -2വിന്റെ ലാന്‍ഡര്‍ വിക്രം തലകീഴായി മറിയുന്നത്. ഇതോടെ ലാന്‍ഡറിന് ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നഷ്ടപ്പെട്ടു. വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അന്നുമുതല്‍ നടക്കുകയാണ്. സെപ്റ്റംബര്‍ എട്ടിന് ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ ക്യാമറയില്‍ ലാന്‍ഡറിനെ ചന്ദ്ര ഉപരിതലത്തില്‍ കണ്ടെത്തിയതായി ഇസ്‌റോ അറിയിച്ചു. ചന്ദ്രയാന്‍ -2 ലാന്‍ഡറിന് ചന്ദ്രനില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഭൂമിയുമായി സമ്പര്‍ക്കം നഷ്ടപ്പെട്ടതെങ്ങനെയെന്ന് ഇന്ത്യ ടുഡേ മാസികയുടെ റിപ്പോര്‍ട്ട് വിവരിക്കുന്നു.

chandrayaan-2


സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ ചന്ദ്രയാന്‍ -2 ലാന്‍ഡര്‍ ചന്ദ്ര പ്രതലത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങി. ഈ പ്രക്രിയ ഏകദേശം 15 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ്. തുടക്കത്തില്‍ എല്ലാം പ്ലാന്‍ അനുസരിച്ച് മുന്നോട്ട് പോയി. എന്നാല്‍ വിക്രം ഇറങ്ങാന്‍ തുടങ്ങി ഏകദേശം 11 മിനിറ്റിനുശേഷം കാര്യങ്ങള്‍ തകിടം മറിഞ്ഞു. ആ സമയത്ത് വിക്രം ചെറുതായി കറങ്ങേണ്ടതായിരുന്നു. അതുവഴി വിക്രമിന്റെ ക്യാമറകള്‍ക്ക് അനുയോജ്യമായ ലാന്‍ഡിംഗ് സൈറ്റിനായി ചന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഈ നിര്‍ണായക പ്രക്രിയയ്ക്കിടെ വിക്രം അപ്രതീക്ഷിതമായി തലകീഴായി മറിഞ്ഞു. വളരെ ചെറിയ സമയത്തിനിടെ ചന്ദ്രയാന്‍ -2 ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ തലകീഴായി വീണു. ഇതിനര്‍ത്ഥം വിക്രമിനെ മന്ദഗതിയിലാക്കുന്ന റിവേഴ്‌സ് ത്രസ്റ്റ് ഉല്‍പാദിപ്പിക്കുന്ന എഞ്ചിനുകള്‍ തലകീഴായി മറിഞ്ഞ് കുറച്ചുനേരം ആകാശത്തെ അഭിമുഖീകരിച്ചു കിടന്നുവെന്നാണ്.

അതിനാല്‍, ക്രാഫ്റ്റ് മന്ദഗതിയിലാക്കുന്നതിനുപകരം, എഞ്ചിനുകള്‍ വിക്രം ലാന്‍ഡറിനെ ചന്ദ്ര പ്രതലത്തിലേക്ക് തള്ളിയിട്ടു. വിക്രം അയച്ച അവസാന സന്ദേശത്തില്‍ ഇത് വ്യക്തമാണ്. അതിന്റെ ഇറക്കം ആരംഭിച്ച് 11 മിനിറ്റ് 28 സെക്കന്‍ഡില്‍, വിക്രമിന്റെ ലംബ വേഗത (ചന്ദ്രനിലേക്ക് ഇറങ്ങുന്ന വേഗത) സെക്കന്‍ഡില്‍ 42.9 മീറ്റര്‍ ആയിരുന്നു. ഒന്നര മിനിറ്റിനുശേഷം വേഗത ഗണ്യമായി സെക്കന്‍ഡില്‍ 58.9 മീറ്ററായി ഉയര്‍ന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഗ്രൗണ്ട് സ്റ്റേഷനുമായി വിക്രം ആശയവിനിമയം അവസാനിപ്പിച്ചത്.

English summary
How chandrayaan 2 vikram failed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X