പൈതല്‍മലയില്‍ ചെങ്കണ്ണൻ തവിടൻ അപൂര്‍വ്വചിത്രശലഭത്തെ കണ്ടെത്തി
ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ നിന്നും ശലഭ നിരീക്ഷകർ മറ്റൊരു അപുർവ്വ ചിത്രശലഭത്തെ കൂടി കണ്ടെത്തി.കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ പൈതല്‍മലയില്‍ നിന്നുമാണ് ചെങ്കണ്ണന്‍ തവിടന്‍ (റെഡ് ഐ ബുഷ് ബ്രൗണ്‍ - Telinga adolphie) എന്ന അപൂര്‍വ്വ ചിത്രശലഭത്തെ കണ്ടെത്തിയത്.
ചിത്രശലഭനിരീക്ഷകരായ വി.സി ബാലകൃഷ്ണന്‍, ഗിരീഷ് മോഹന്‍ പി.കെ, രാജേന്ദ്രന്‍ ടി.എം, പൈതല്‍മല ഇക്കോ ടൂറിസം വാച്ചര്‍ മേനോംവീട്ടില്‍ ആന്റണി എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം പൈതല്‍മലയില്‍ ഇവയെ കണ്ടെത്തിയത്.സമുദ്രനിരപ്പില്‍ നിന്നും ആയിരത്തി ഇരുന്നൂറോളം മീറ്ററിനു മുകളില്‍ ഉയരമുള്ള സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന ചെങ്കണ്ണന്‍തവിടന്‍ പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമാണ്. വയനാട് ജില്ലയിലെ ചിലയിടങ്ങളില്‍ ഇവയെ കണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്നും ഈ ശലഭത്തിന്റെ സാന്നിധ്യം ആദ്യമായാണ് ഫോട്ടോയുടെ സഹായത്തോടെ സ്ഥിരീകരിക്കുന്നത്. പാലക്കാടിന് വടക്കോട്ടുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവയുടെ വിതരണം വിവരിക്കപ്പെട്ടിട്ടുള്ളത്.

Recommended Video
പുല്‍വര്‍ഗസസ്യങ്ങളെ ആഹാരമാക്കുന്ന ചെങ്കണ്ണന്‍ തവിടന്റെ ലാര്‍വകളും ജീവിതചക്രവും ശാസ്ത്രീയമായി ഇതുവരെ വിവരിക്കപ്പെട്ടിട്ടില്ല.മഴയോടനുബന്ധിച്ച് ചില മാസങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ പൂമ്പാറ്റകളെ അതിരാവിലെയും വൈകുന്നേരവും ആണ് കൂടുതലായി നിരീക്ഷിക്കാന്‍ സാധിക്കുക. മഴക്കാടുകളുടെ ഓരം ചേര്‍ന്ന് നിഴല്‍ പ്രദേശങ്ങളിലാണ് ഇവയുടെ ആവാസം. പരിണാമശാസ്ത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ചെങ്കണ്ണന്‍ തവിടന്‍ ശലഭങ്ങളെന്ന് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞു. ഇവയെക്കൂടാതെ ഈറ്റ ശലഭം(Travancore Evening Brown -Parentirrhoea marshalli), കാട്ടുതുള്ളന്‍ ( കൂര്‍ഗ് ഫോറസ്റ്റ് ഹോപ്പര്‍ - Arnetta mercara) തുടങ്ങി അപൂര്‍വ്വങ്ങളായ മറ്റ് ചിത്രശലഭങ്ങളെയും സംഘം കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിനുശേഷം വിനോദസഞ്ചാരികളുടെ പ്രവാഹം ഏറെയുള്ള പൈതല്‍മലയുടെ പാരിസ്ഥിതിക പ്രാധാന്യം ഒരിക്കല്‍ക്കൂടി എടുത്തുകാട്ടുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് വനംവകുപ്പ് തളിപ്പറമ്പ റേഞ്ച് ഓഫീസര്‍ വി രതീശന്‍ പറഞ്ഞു. പൈതല്‍മലയിലെ അപൂര്‍വ്വവും വൈവിധ്യപൂര്‍ണ്ണമായതും ആയ ചിത്രശലഭങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍;ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications