വികാലാംഗയെ കൂട്ടബലാത്സംഗം ചെയ്തു
നെയ് വേലി: വികാലാംഗയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. 20കാരിയായ യുവതിയെയാണ് ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. നെയ് വേലിയ്ക്കടുത്തുള്ള ഓമംഗലത്ത് വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.
കൂട്ടുകാരിയുടെ വീട്ടിലേയ്ക്കക പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ട് പോകുന്നത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. വഴിയാത്രക്കാരാണ് കാടിനുള്ളില്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്.

നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പീഡനവിവരം പെണ്‍കുട്ടി അച്ഛനോട് പറയുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതേ സംഘം ഇതിന് മുന്‍പും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു.
ഈ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി. അതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രവീണ്‍ (20), സതീഷ് കുമാര്‍ (21), എസ് മധുബാലന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇനി മറ്റ് മൂന്ന് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.












Click it and Unblock the Notifications