Get Updates
Get notified of breaking news, exclusive insights, and must-see stories!

61 കാരി പ്രസവിച്ചു, അതും സ്വന്തം പേരക്കുട്ടിയെ

ചെന്നൈ: 61 വയസ്സുള്ള മധ്യവയസ്‌ക പ്രസവിച്ചു. ചെന്നൈയിലാണ് സംഭവം. അതിലെന്താണ് ഇത്ര അത്ഭുതം എന്നല്ലേ. സ്വന്തം പേരക്കുട്ടിയെ ആണ് ഈ 61 കാരി പ്രസവിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ സ്വന്തം മകളുടെ മകളെ. തമിഴ്‌നാട്ടിലെ 27 കാരി സീതാലക്ഷ്മി എന്ന യുവതിക്കാണ് അമ്മയിലൂടെ സ്വന്തം കുഞ്ഞിനെ കിട്ടിയത്.

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് പേരക്കുട്ടിക്ക് ഇവര്‍ ജന്മം നല്‍കിയത്. 2.7 കിലോ തൂക്കമുണ്ടായിരുന്നു കുഞ്ഞിന്. ചെന്നൈയിലെ ആകാശ് ഫെര്‍ട്ടിലിറ്റി സെന്ററിലായിരുന്നു പെണ്‍കുഞ്ഞ് ജനിച്ചത്. 2013 ലായിരുന്നു ഇവരുടെ മകളായ സീതാലക്ഷ്മി വിവാഹിതയായത്. താമസിയാതെ ഗര്‍ഭിണിയാകുകയും ചെയ്തു. എന്നാല്‍ ഏഴാം മാസത്തില്‍ കുഞ്ഞിനെ ഇവര്‍ക്ക് നഷ്ടപ്പെട്ടു.

baby

സീതാലക്ഷ്മിയുടെ ജീവന് തന്നെ അപകടമാകും എന്ന ഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ ഈ കുഞ്ഞിനെ ഇല്ലാതാക്കിയത്. അവിടന്ന് ഇങ്ങോട്ട് എങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാല് കാണാനുള്ള ശ്രമത്തിലായിരുന്നു സീതാലക്ഷ്മിയും ഭര്‍ത്താവും. വാടക ഗര്‍ഭപാത്രത്തിലൂടെ കാര്യം നടക്കുമെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് ഇവരോട് പറഞ്ഞത്.

ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറായെങ്കിലും വാടക ഗര്‍ഭപാത്രത്തിന് ഇവര്‍ക്ക് ആരെയും ഒത്തുകിട്ടിയില്ല. ഇതോടെയാണ് മകളുടെ കുഞ്ഞിനെ പ്രസവിക്കാന്‍ തയ്യാറായി സീതാലക്ഷ്മിയുടെ അമ്മ മുന്നോട്ടുവന്നത്. പത്യേക ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് അവരുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്. ഇന്ത്യയില്‍ ഇത് രണ്ടാമത് തവണയാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+