63കാരിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു
ചെന്നൈ: എല്‍ ഐ സി ഏജന്റായ 63 കാരിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു. ചെന്നൈ ജാഫര്‍ഖാന്‍പേട്ടിലെ ഗംഗാ നഗറിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന വിശാലാക്ഷി എന്ന 63 കാരിയാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടോയ്‌ലെറ്റില്‍ തള്ളി കടന്നുകളയുകയായിരുന്നു.
വിശാലാക്ഷിയുടെ വീട്ടില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതിനെ തുടര്‍ന്നാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീട്ടുസാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വിശാലാക്ഷിയുടെ മൃതദേഹം ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. തിങ്കളാഴ്ച രാവിലെ വിശാലാക്ഷിയെ തങ്ങള്‍ കണ്ടിരുന്നു എന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കി. അതിന് ശേഷം ഇവരെ ആരും കണ്ടിട്ടില്ല. വിശാലാക്ഷി പുറത്തെവിടെയെങ്കിലും യാത്ര പോയതാകും എന്നാണ് അയല്‍ക്കാര്‍ കരുതിയിരുന്നത്.
വിശാലാക്ഷിയുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അക്രമികള്‍ കവര്‍ച്ച ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ കൂടാതെ ഡയമണ്ടിന്റെ കമ്മലുകളും നഷ്ടമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീട് മുഴുവനും കുത്തിത്തുറന്ന് പരിശോധിച്ചിട്ടുണ്ട്. വീട്ടുസാധനങ്ങളും തുണികളും വലിച്ചുവാരിയിട്ട നിലയിലാണ്. മൂന്ന് നില വീട്ടിന്റെ മുകള്‍നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.












Click it and Unblock the Notifications