കടലൂരില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി, 7 മരണം; സേലത്ത് കെട്ടിടത്തിന് തീപ്പിടിച്ച് 5 മരണം
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 7 തൊഴിലാളികള്‍ മരിച്ചു. മരിച്ച 7 പേരും സ്ത്രീകളാണ്. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടലൂരിലെ കാട്ടുമണ്ണാര്‍ കോവിലിലുള്ള പടക്ക നിര്‍മ്മാണ ശാലയില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. നാല് തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും 2 പേര് അശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
കടലൂരിലെ നാടന്‍ പടക്കങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കേന്ദ്രമാണ് കാട്ടുമണ്ണാര്‍. ലോക്ക്ഡൗണില്‍ ഈ പടക്ക നിര്‍മ്മാണശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം അപകടമുണ്ടാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെതിയാണ് തീയണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ശിവകാശി കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണത്തിന് പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് കടലൂര്‍.

Recommended Video
ശിവകാശിയില്‍ നേരത്തെ പലതവണ വലിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കടലൂര്‍ മേഖലയില്‍ അപകടം പൊതുവേ കുറവായിരുന്നു. അപകട കാരണം പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലെ തന്നെ സേലത്ത് കെട്ടിടത്തിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഇന്ന് മരിച്ചിരുന്നു. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീ പടര്‍ന്നത്. കുരങ്ങുച്ചാവടിയാലാണ് സംഭവം. പുഷ്പ സഹോദരന് കാര്‍ത്തിക്, കാര്‍ത്തികിന്റെ ഭാര്യ മഹേശ്വരി , ഇവരുടെ മക്കളായ സര്‍വ്വേശ്, മുകേഷ് എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുമ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ശേഷം ആളുകളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും അഞ്ച് പേരും മരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട്് ആവാം അപകട കാരണം എന്ന് പോലീസ് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications