കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലൂരില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി, 7 മരണം; സേലത്ത് കെട്ടിടത്തിന് തീപ്പിടിച്ച് 5 മരണം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 7 തൊഴിലാളികള്‍ മരിച്ചു. മരിച്ച 7 പേരും സ്ത്രീകളാണ്. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടലൂരിലെ കാട്ടുമണ്ണാര്‍ കോവിലിലുള്ള പടക്ക നിര്‍മ്മാണ ശാലയില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. നാല് തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും 2 പേര്‍ അശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

കടലൂരിലെ നാടന്‍ പടക്കങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കേന്ദ്രമാണ് കാട്ടുമണ്ണാര്‍. ലോക്ക്ഡൗണില്‍ ഈ പടക്ക നിര്‍മ്മാണശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം അപകടമുണ്ടാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെതിയാണ് തീയണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ശിവകാശി കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണത്തിന് പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് കടലൂര്‍.

 fire

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

ശിവകാശിയില്‍ നേരത്തെ പലതവണ വലിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കടലൂര്‍ മേഖലയില്‍ അപകടം പൊതുവേ കുറവായിരുന്നു. അപകട കാരണം പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിർത്തിയിൽ സ്ഥിതി ഗുരുതരം ; ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവിഅതിർത്തിയിൽ സ്ഥിതി ഗുരുതരം ; ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി

തമിഴ്നാട്ടിലെ തന്നെ സേലത്ത് കെട്ടിടത്തിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഇന്ന് മരിച്ചിരുന്നു. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീ പടര്‍ന്നത്. കുരങ്ങുച്ചാവടിയാലാണ് സംഭവം. പുഷ്പ സഹോദരന്‍ കാര്‍ത്തിക്, കാര്‍ത്തികിന്റെ ഭാര്യ മഹേശ്വരി , ഇവരുടെ മക്കളായ സര്‍വ്വേശ്, മുകേഷ് എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുമ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ശേഷം ആളുകളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും അഞ്ച് പേരും മരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട്് ആവാം അപകട കാരണം എന്ന് പോലീസ് പറഞ്ഞു.

ഇന്ത്യ - സിറിയ മന്ത്രി തല വിർച്വൽ ചർച്ചയിൽ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി വി മുരളീധരന്‍ഇന്ത്യ - സിറിയ മന്ത്രി തല വിർച്വൽ ചർച്ചയിൽ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി വി മുരളീധരന്‍

 ജെഇഇ - നീറ്റ് 2020 ; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ജെഇഇ - നീറ്റ് 2020 ; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

 ചൈനയ്ക്ക് മറുപടി നൽകാൻ സൈന്യം സജ്ജമെന്ന് സംയുക്ത സൈനിക മേധാവി , പാകിസ്താനും മുന്നറിയിപ്പ് ചൈനയ്ക്ക് മറുപടി നൽകാൻ സൈന്യം സജ്ജമെന്ന് സംയുക്ത സൈനിക മേധാവി , പാകിസ്താനും മുന്നറിയിപ്പ്

English summary
7 killed in blast at fireworks factory in Kadaloor; 5 killed in Salem building fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X