• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എഎപി ഇവിടെ ഭീഷണിയല്ല, ഒരു തരംഗവും ഉണ്ടാവില്ല, കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയുടെ വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ ഇതിനോടകം രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒന്നിച്ചവരാണ് കോണ്‍ഗ്രസും ബിജെപി. എന്നാല്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൂന്നാമത്തൊരു കക്ഷി സംസ്ഥാനത്ത് നിന്നും അധികാരത്തിലെത്താന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കും. അതില്‍ ആംആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ വലിയ റോള്‍ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പോരാട്ടം കടുപ്പമേറിയതായിരിക്കുമെന്നും കോണ്‍ഗ്രസ് തുറന്ന് പറഞ്ഞു.

 ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍ ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍

അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസ് ഒരുങ്ങി തന്നെയാണ്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗിനെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. സംസ്ഥാനത്ത് പൂര്‍ണ പിന്തുണ എല്ലാ വിഭാഗങ്ങളില്‍ നിന്നും കിട്ടിയിരിക്കുന്നത് പ്രതിഭയ്ക്കാണ്. എഎപി യാതൊരു ഭീഷണിയും കോണ്‍ഗ്രസിന് ഉയര്‍ത്തുന്നില്ല. നേരിട്ടുള്ള പോരാട്ടമാണ് ബിജെപിക്കെതിരെ നടക്കുന്നതെന്നും പ്രതിഭ പറഞ്ഞു. വെറും എട്ട് മാസം മാത്രമാണ് സംസ്ഥാന തിരഞ്ഞെടുപ്പിനുള്ളത്. ഈ സാഹചര്യത്തില്‍ മാറ്റം കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് വ്യക്തമല്ല. പഞ്ചാബിലെ പോലെ ബദല്‍ ശക്തി ഹിമാചലില്‍ നടക്കില്ലെന്ന് പ്രതിഭ പറയുന്നു.

ഇവിടെ, പരമ്പരാഗത പാര്‍ട്ടികള്‍ക്കാണ് സ്വാധീനം. അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവിടെ ഏറ്റെടുക്കാന്‍ തയ്യാറാണ്. എഎപി കരുതുന്നത് ഹിമാചല്‍ എളുപത്തില്‍ പിടിക്കാമെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് സംസ്ഥാനത്ത് അടിത്തറയില്ല. അതുകൊണ്ട് മുന്നേറ്റമുണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ അവര്‍ യാതൊരു സ്വാധീന ശക്തിയുമാവില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ നേരിട്ടുള്ള പോരാട്ടം ബിജെപിയുമായിട്ടാണെന്നും പ്രതിഭ സിംഗ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തമ്മിലടി രൂക്ഷമായത് കൊണ്ട് വീരഭദ്ര സിംഗ് ക്യാമ്പിനുള്ള വലിയ നഷ്ടമാണ് സംസ്ഥാന ഭരണം കൈയ്യില്‍ ഇല്ലാതിരുന്നത്. അത് പ്രതിഭ വന്നതോടെ നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ട്. ഇനിയുള്ള ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

സംസ്ഥാന കോണ്‍ഗ്രസില്‍ തമ്മിലടിയില്ലെന്ന് പ്രതിഭ പറഞ്ഞു. എല്ലാ നേതാക്കളെയും ഒപ്പം കൂട്ടാനാണ് ശ്രമം. തീര്‍ച്ചയായും ബിജെപിയെ പരാജയപ്പെടുത്തണം. കുറച്ച് സമയം മാത്രമാണ് എനിക്ക് മുന്നിലുള്ളത്. പക്ഷേ തീര്‍ച്ചയായും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള ഒരു തന്ത്രം ഞാന്‍ ആവിഷ്‌കരിക്കും. കോണ്‍ഗ്രസ് വോട്ടര്‍മാരിലേക്ക് എത്താന്‍ ശ്രമിക്കണം. എല്ലാ സീനിയര്‍ നേതാക്കളെയും കണ്ട് ഒന്നിക്കാന്‍ ആവശ്യപ്പെടും. ബിജെപിയെ പ്രതിരോധിക്കേണ്ടതുണ്ട്. മോദി തൊഴില്‍, ആരോഗ്യം, ഇന്ധന വില കുറയ്ക്കാമെന്ന് വരെ പറഞ്ഞു. എന്നാല്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല. സാധനത്തിന്റെ വില കുറഞ്ഞിട്ടില്ല. സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും പ്രതിഭ പറഞ്ഞു.

സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  aap dont have an impact in himacal pradesh, fight with bjp says congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion