Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ് ആപ്പില്‍ നഗ്നചിത്രം, നടി ലാവണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: വാട്‌സ് ആപ്പില്‍ തന്റേതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴിലെ ജൂനിയര്‍ നടിയായ ലാവണ്യയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് ഇവരെ രക്ഷിച്ചത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി നടി പരാതിയും നല്‍കിയിട്ടുണ്ട്.

സിറ്റി പോലീസ് കമ്മീഷണറുടെ പക്കലാണ് നടി പരാതിയുമായി എത്തിയത്. ഭര്‍ത്താവുമൊന്നിച്ച് ഒരു മ്യൂസിക് ട്രൂപ്പ് നടത്തുകയാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ പരാതിയുമായി ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു. നടിയുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളോട് ചേര്‍ത്ത് വെച്ച ശേഷം വെബ്‌സൈറ്റുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും വാട്‌സ് ആപ്പിലും അപ്‌ലോഡ് ചെയ്യുകയായിരുന്നത്രെ.

actresslavanya

ദീപിക എന്ന പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് നടിയുടെ ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീല അടിക്കുറിപ്പുകളും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യിപ്പിച്ചു. എന്നാല്‍ ചിത്രങ്ങള്‍ ഇപ്പോളും പ്രചരിക്കുന്നുണ്ട്.

ഈ സംഭവം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സിനിമാ രംഗത്തും സമൂഹത്തിലും തനിക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. മാനസികമായി തളര്‍ന്ന താന്‍ ഒരിക്കല്‍ ആത്മഹത്യയ്ക്ക് പോലും മുതിര്‍ന്നു. ഭര്‍ത്താവാണ് തന്റെ ജീവന്‍ രക്ഷിച്ചത്. കുറ്റക്കാരെ കണ്ടുപിടിച്ച് വേണ്ട നടപടിയെടുക്കണമെന്ന് നടി പോലീസ് കമ്മീഷണറോട് അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+