കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യരാജിന്റെ മകള്‍ ഡിഎംകെയിലേക്ക്, പ്രചാരണത്തിന് താരമെത്തിയേക്കും, രജനിക്ക് സ്റ്റാലിന്റെ മറുതന്ത്രം!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ രജനീകാന്തും കമല്‍ഹാസനും സിനിമാ മേഖലയില്‍ നിന്നും വന്ന് രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ തന്ത്രം മാറ്റി ഡിഎംകെ. നടന്‍ സത്യരാജിന്റെ മകളും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിവ്യ സുബ്ബയ്യയെ ഡിഎംകെയില്‍ എത്തിക്കാനാണ് സ്റ്റാലിന്റെ ശ്രമം. അവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചനകളുണ്ട്. ഡിഎംകെ ദിവ്യക്ക് മത്സരിക്കാനും സീറ്റ് നല്‍കും. അതേസമയം രജനിക്കോ കമലിനോ പ്രവര്‍ത്തന മികവ് ഒട്ടുമില്ല. എന്നാല്‍ ദിവ്യ ഏറ്റവും അടിത്തട്ടിലുള്ള വിഭാഗവുമായി അടുത്തിടപഴകുന്നവരാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിപ്പിക്കാനും സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കും.

1

രജനിയും കമലും ഒന്നിക്കുമെന്ന സൂചനകള്‍ തമിഴ് രാഷ്ട്രീയത്തില്‍ പ്രകടമാണ്. ഒരു ഫോണ്‍ വിളി അകലത്തില്‍ മാത്രമാണ് രജനീകാന്തുമായുള്ള സഖ്യമുള്ളതെന്ന് കമല്‍ഹാസന്‍ പറയുന്നു. അതേസമയം മകള്‍ ദിവ്യക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് സത്യരാജ് വ്യക്തമാക്കി. ഇതോടെ അടുത്ത വര്‍ഷത്തെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് താരകേന്ദ്രീകൃതമാകുമെന്ന് ഉറപ്പായി. ബിജെപിയില്‍ ഗൗതമി, ഖുഷ്ബു തുടങ്ങിയ നടിമാരും പ്രചാരണത്തിലുണ്ടാവും. ഇതെല്ലാം കണ്ടാണ് സിനിമാ മേഖലയുമായി അടുപ്പമുള്ള കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ ഡിഎംകെ തീരുമാനിച്ചത്.

രജനീകാന്തിന്റെ വരവ് ഉയര്‍ത്തുന്ന ഭീഷണിയെ സത്യരാജിനെ രംഗത്തിറങ്ങി തകര്‍ക്കാനാണ് ഡിഎംകെയുടെ നീക്കം. ദ്രാവിഡ ആശയത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് സത്യരാജിനുണ്ട്. അതിലുപരി മികച്ച പ്രാസംഗികനുമാണ് സത്യരാജ്. ഇതെല്ലാം ദിവ്യക്ക് അനുകൂല ഘടകമാണ്. അവര്‍ക്ക് നിയമസഭാ സീറ്റ് നല്‍കാനുള്ള സന്നദ്ധത സത്യരാജിനെ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്. ബിജെപിയും അണ്ണാഡിഎംകെ സഖ്യവും ചേര്‍ന്ന് പരമാവധി സിനിമാ താരങ്ങളെ ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തന മികവുള്ള നേതാക്കളൊന്നും അവരുടെ കൂടെയില്ല. നമിത അടക്കമുള്ള താരങ്ങളാണ് ബിജെപിയില്‍ നേരത്തെ ചേര്‍ന്നത്.

അതേസമയം കമല്‍ഹാസന്‍ ഡിഎംകെയുടെ കൂടെ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രജനിയുടെ കാര്യത്തില്‍ സ്റ്റാലിന്‍ മനസ്സ് തുറന്നിട്ടില്ല. ആദ്യം രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ച്, അതിന്റെ നിലപാട് പ്രഖ്യാപിക്കട്ടെയെന്നാണ് സ്റ്റാലിന്റെ നിലപാട്. സത്യരാജിന്റെ മകള്‍ തമിഴ്‌നാട്ടില്‍ അറിയപ്പെടുന്ന പ്രവര്‍ത്തക കൂടിയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി ശ്രദ്ധ നേടിയിരുന്നു ഇവര്‍. മഹില്‍മതി ഇയക്കം എന്ന പേരില്‍ സന്നദ്ധ സംഘടനയും സ്ഥാപിച്ചിരുന്നു. നേരത്തെ നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രധാനമന്ത്രി ഇവരയച്ച കത്ത് വളരെയധികം പ്രശംസ നേടിയിരുന്നു.

English summary
actor sathayaraj's daughter divya may join dmk, speculation rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X