• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയുടെ ശരീരത്തില്‍ എന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് വെച്ചു; അവരെന്നോട് ചെയ്തത്...തുറന്നടിച്ച് വിക്രം

Google Oneindia Malayalam News

ചെന്നൈ: തമിഴ് നടന്‍ വിക്രമിന് ഹൃദയാഘാതം, കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന സുപ്രധാന വാര്‍ത്തയായിരുന്നു ഇത്. നിരവധി അഭ്യൂഹങ്ങള്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഇപ്പോഴിതാ താരം തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വിക്രം പറഞ്ഞു.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

താന്‍ നല്ല ആരോഗ്യത്തിലാണ് ഇരിക്കുന്നത്. നെഞ്ചില്‍ അസ്വസ്ഥതകള്‍ തോന്നിയത് കൊണ്ടാണ് ആശുപത്രിയിലെത്തിയത്. അല്ലാതെ അത് ഹൃദയാഘാതമല്ല. ഒരു കൂട്ടം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ക്രിയേറ്റീവായിട്ടുള്ള ആളുകളും ചേര്‍ന്ന് ഈ വിഷയത്തെ ഊതിപ്പെരുപ്പിക്കുകയായിരുന്നുവെന്നും വിക്രം പറഞ്ഞു.

താന്‍ സുഖമായിരിക്കുന്നുവെന്നാണ് ആരാധകരോട് പറയാനുള്ളത്. അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും വിക്രം പറഞ്ഞു. പുതിയ ചിത്രമായ കോബ്രയുടെ പ്രമോഷന്‍ താരമെത്തിയതോടെയാണ് ആരാധകരുടെ ആശങ്കകള്‍ മാറിയത്. തന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഊതിരപ്പെരുപ്പിച്ചതാണെന്നും വിക്രം പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു വിക്രം. എന്നാല്‍ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ താരം ഹൃദയാഘാതമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഈ വാര്‍ത്തകള്‍ മകന്‍ ധ്രുവ് വിക്രം തള്ളിയിരുന്നു.

നെഞ്ചിനുള്ളില്‍ ചെറിയ അസ്വസ്ഥകള്‍ എനിക്കുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ ആശുപത്രിയില്‍ പോയി. പക്ഷേ ആ വിഷയം വല്ലാതെ വളര്‍ന്നു. നിങ്ങള്‍ എനിക്കൊപ്പമുണ്ട്. അങ്ങനെയുള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല. കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍ എല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു.

തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പല തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളുമാണ് പുറത്തുവന്നത്. വളരെ ക്രിയേറ്റീവായി എന്റെ ആരോഗ്യവാസ്ഥയെ ഉപയോഗപ്പെടുത്തിയവരുമുണ്ട്. ഏതോ ഒരു രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്ത് ഒരു വീഡിയോയുടെ തമ്പ്‌നെയിലായി ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ കൈ നെഞ്ചില്‍ വെച്ചിട്ടില്ല. പക്ഷേ മാധ്യമങ്ങള്‍ എനിക്ക് ഹൃദയാഘാതമുണ്ടായി എന്ന വാദവുമായി വരികയായിരുന്നു. നാളത്തെ എഡിഷനില്‍ അവര്‍ എന്തായിരിക്കും എഴുതാന്‍ പോകുന്നതെന്ന് എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഞങ്ങള്‍ പ്രവചിച്ച കാര്യങ്ങള്‍ വിക്രം തന്നെ സ്ഥിരീകരിച്ചു എന്നായിരുന്നു മാധ്യമങ്ങള്‍ എഴുതി വിടാന്‍ പോകുന്നത്.

ഹൃദയാഘാതമുണ്ടായി എന്ന് കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് വിക്രം സമ്മതിച്ചു എന്നും പറഞ്ഞേക്കാമെന്നും വിക്രം വ്യക്തമാക്കി. നേരത്തെ കാവേരി ആശുപത്രി അധികൃതരും വിക്രമിന് ഹൃദയാഘാതമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നെഞ്ചിലെ അസ്വസ്ഥകള്‍കാരണമാണ് താരം എത്തിയതെന്നും, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍

Recommended Video

cmsvideo
  വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala
  English summary
  actor vikram says social media morphed his pics on exaggerated cardiac arrest, his reply viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X