കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യ

Google Oneindia Malayalam News

നടി ഐശ്വര്യ ഭാസ്‌കറിന്റെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് ആകെ ചര്‍ച്ചയായിരിക്കുകയാണ്. താന്‍ സിനിമയും സീരിയലിലും ഇല്ലാത്തത് കൊണ്ട് ഇപ്പോള്‍ തെരുവില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് നടി പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ ഐശ്വര്യ തന്റെ ജീവിതാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

ഭക്ഷണം വരെ കുറവായത് കൊണ്ടാണ് പിടിച്ച് നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം നിരവധി ചോദ്യങ്ങളും ഐശ്വര്യയുടെ ഈ അഭിമുഖത്തിന് ശേഷം വന്നിരുന്നു. ഐശ്വര്യ ഇതെല്ലാം പറയുന്നത് പബ്ലിസിറ്റിക്കാണോ എന്നാണ് ചിലര്‍ ഉന്നയിക്കുന്നത്. അതിനാണ് ശക്തമായ മറുപടി നടി നല്‍കിയത്.

1

ഞാന്‍ സോപ്പുവിറ്റിരുന്നു എന്നത് കൊണ്ട് എന്താണ് പ്രശ്‌നം. നല്ലതല്ലേ എന്ന് ഐശ്വര്യ ചോദിക്കുന്നു. ചിലര്‍ക്ക് ഞാന്‍ വീട്ടില്‍ സോപ്പുമായി വരുന്നത് സര്‍പ്രൈസായി തോന്നാറുണ്ട്. അത്ഞാനല്ലേ വരുന്നത് എന്നത് കൊണ്ടാണ്. നിങ്ങളോ മാഡം എന്ന് അവര്‍ ചോദിക്കാറുണ്ട്. ഞാന്‍ സോപ്പ് വില്‍ക്കുന്നുണ്ട്, നിങ്ങളൊന്ന് വാങ്ങുമോ എന്ന് ചോദിക്കും. അവര്‍ മനസ്സിലാകാത്ത വിധം ഇങ്ങനെ നില്‍ക്കും. എന്നിട്ട് എന്റെ പിന്നിലേക്ക് നോക്കി ക്യാമറയൊക്കെ ഉണ്ടോ എന്ന് നോക്കും. ഞാന്‍ ഏതോ ടിവി പ്രോഗ്രാമിന്റെ ഭാഗമായി സോപ്പ് വില്‍ക്കാന്‍ വന്നിരിക്കുകയാണെന്ന് നാട്ടുകാര്‍ കരുതുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.

2

അതേസമയം ഈ അഭിമുഖം വലിയ ഹിറ്റായെന്നും, തമിഴ്‌നാട് മുഴുവന്‍ ഇതാണ് ചര്‍ച്ച ചെയ്യുന്നതെന്നും അവതാരക ഐശ്വര്യയെ അറിയിച്ചു. പലരും ജിപേ നമ്പര്‍ ഒക്കെ കമന്റായി ചോദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തനിക്ക് നേരിട്ട് കോള്‍ വന്നതായി ഐശ്വര്യ പറഞ്ഞു. സിംഗപ്പൂരില്‍ നിന്നാണ് വിളിച്ചത്. അവര്‍ അഭിമുഖം കണ്ടെന്ന് പറഞ്ഞു. എന്റെ അവസ്ഥയില്‍ വലിയ സങ്കടമുണ്ടെന്നും, പറഞ്ഞു. എന്നിട്ട് എന്നോട് ജിപേ നമ്പര്‍ തരാന്‍ പറഞ്ഞു. അതിലേക്ക് പണം ഇടാം എന്നും പറഞ്ഞു. ഞാനാകെ കരഞ്ഞുപോയി. ഇത്രയുമൊരു ദയ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. സിംഗപ്പൂരിലെ മുരുകന്റെ അമ്പലത്തില്‍ പോയി തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും ഐശ്വര്യ പറഞ്ഞു.

3

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. ഇത്രയും പേര്‍ വിളിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ആ പണം ഞാന്‍ വാങ്ങില്ല. അത് കടം വാങ്ങുന്നത് പോലെയാണ്. അത് ശരിയായി തോന്നിയില്ല. എനിക്ക് കടമുള്ളവളായി മാറാന്‍ താല്‍പര്യമില്ല. തനിക്ക് സിനിമയില്‍ നിന്ന് സമ്പാദിച്ചതില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. യഥാര്‍ത്ഥത്തില്‍ എനിക്ക് യാതൊരു സമ്പാദ്യവുമില്ല. ഞാന്‍ അന്ന് സമ്പാദിച്ചത് അന്നേ നഷ്ടമായി. എനിക്ക് സിനിമകള്‍ വന്നിരുന്നു. പക്ഷേ അങ്ങനൊരു കുത്തൊഴുക്ക് ഇല്ലായിരുന്നു. അപ്പോള്‍ എങ്ങനെയാണ് വലിയ സമ്പാദ്യം ഉണ്ടാവുകയെന്നും ഐശ്വര്യ ചോദിക്കുന്നു. എനിക്ക് ലഭിച്ചിരുന്ന പണം കുടുംബത്തിന്റെ കാര്യത്തിലാണ് ചെലവാക്കിയതെന്നും നടി പറയുന്നു.

4

20 വര്‍ഷമാണ് എന്റെ കരിയര്‍ ഗ്രാഫ്. ആദ്യ പടം ഹിറ്റായി, പിന്നീട് കുറച്ച് പ ടം ചെയ്ത് ഹിറ്റാവുമ്പോഴേക്ക് വിവാഹം വന്നു. അവിടെ കുറച്ച് വര്‍ഷങ്ങള്‍ പോയി. പിന്നീട് തിരിച്ചുവന്ന് നായികയാവാന്‍ പറ്റില്ല. എല്ലാവര്‍ക്കും നയന്‍താരയെ പോലെ അവസരം ലഭിക്കില്ല എന്നതാണ് സത്യം. എന്റെ മകളും മുത്തശ്ശിക്കും, കുടുംബത്തിനുമെല്ലാം ഏറ്റവും മികച്ചത് നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ചെലവുകളുമുണ്ടായിരുന്നു. മുത്തശ്ശിക്ക് ക്യാന്‍സറുണ്ടായിരുന്നു. അവരെയും അതുകൊണ്ട് നോക്കേണ്ടതുണ്ടായിരുന്നു. ഡ്രെസ്സിന്റെ കാര്യത്തില്‍ ഞാന്‍ ചെലവാക്കാറുണ്ടായിരുന്നു. മാച്ചിംഗ് ഡ്രെസ്സ്, ബാഗ്, ചെരിപ്പ് ഇവയെല്ലാം എനിക്കുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ വര്‍ക്ക് ഷോപ്പിന് പോകുമ്പോള്‍ പോലും ഒരു ലക്ഷം രൂപയുടെ ഷോപ്പിംഗ് നടത്തിയതിന് ശേഷമാണ് പോകാറുള്ളതെന്നും ഐശ്വര്യ വ്യക്തമാക്കി.

5

യുട്യൂബ് ചാനലില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഞാന്‍ ജീവിച്ചത്. അത് കുറഞ്ഞപ്പോഴാണ് സോപ്പ് വില്‍ക്കാന്‍ ഇറങ്ങിയത്. മകള്‍ ഇക്കാര്യമൊക്കെ കേട്ട് ഒന്നും പറയാറില്ല. അവള്‍ക്ക് എന്നെ ആലോിച്ച് അഭിമാനമേ ഉള്ളൂ. കാരണം ഞാന്‍ ആരെയും ആശ്രയിച്ചല്ല നില്‍ക്കുന്നത്. വയസ്സായാല്‍ നമ്മള്‍ മുതിര്‍ന്നവര്‍ക്കോ, മക്കള്‍ക്കോ ഭാരമാവാന്‍ പാടില്ല. എനിക്ക് അച്ഛന്‍ അങ്ങനെയാണ് ജീവിച്ചത്. ഒറ്റപ്പൈസ കടമില്ലായിരുന്നു. സംസ്‌കാരത്തിന് കൂടി പണം വെച്ചിട്ടാണ് പോയത്. അമ്മയുമായി എനിക്ക് പ്രശ്‌നമൊന്നുമില്ല. അവര്‍ സ്വതന്ത്ര വ്യക്തിയാണ്. ആരുടെയും ശുപാര്‍ശയില്‍ അല്ല അവര്‍ വളര്‍ന്നത്. എനിക്ക് അമ്മയുമായി പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാര്‍ കരുതുന്നതാണെന്നും ഐശ്വര്യ പറഞ്ഞു.

6

എന്നെ പഠിപ്പിച്ചു, വളര്‍ത്തി തുടങ്ങിയ കാര്യങ്ങളൊക്കെ അമ്മയാണ് ചെയ്തത്. എനിക്ക് എല്ലാ കാര്യത്തിനും അമ്മയെ വിളിക്കാന്‍ പറ്റുമോ. എന്റെ കാര്യങ്ങള്‍ ഞാനാണ് നോക്കേണ്ടത്. അമ്മയുമായി എന്നാണ് സംസാരിച്ചതെന്ന് എനിക്ക് പറയാനാവില്ല. എന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞാന്‍ പറയില്ല. മകളുടെ കൂടെ പോയി ഞാന്‍ താമസിക്കില്ല. എന്തൊരു മോശമാണ് അത്. വല്ലവരുടെയും വീട്ടില്‍ പോയി താമസിച്ച്, എന്തിനാണ് അവരുടെ സ്വകാര്യത ഇല്ലാതാക്കുന്നതെന്ന് ഐശ്വര്യ ചോദിക്കുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് അവളരെ ഞാന്‍ കല്യാണം കഴിപ്പിച്ച് അയച്ചത്. ഈ സമയത്ത് പബ്ലിസിറ്റിക്ക് എങ്ങനെയാണ് നടക്കുക. ഇനി അങ്ങനെയാണെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം. നിങ്ങളുടെ അഭിമുഖത്തിന് വന്നത് തന്നെ കുറച്ച് നേരെ നല്ലത് പോലെ സംസാരിക്കാം എന്ന് കരുതിയാണ്. ഇതില്‍ പബ്ലിസിറ്റി സ്റ്റണ്ടൊന്നുമില്ലെന്നും ഐശ്വര്യ പറഞ്ഞു.

ഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസിഖുശ്ബുവിനായി അമ്പലം പണിതവരാണ്, സെക്‌സ് റാണി.... തുറന്നടിച്ച് കൊല്ലം തുളസി

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
actress aishwarya bhaskar talks about her financial struggle is fake or in real, her remark rival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X