India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍തൃപിതാവ് ശാരീരികമായി പീഡിപ്പിച്ചു... ക്രൂരമായ മര്‍ദനം, പരാതിയുമായി നടി

Google Oneindia Malayalam News

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് നടിയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍. തന്നെ ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. തമിഴ് സിനിമകളിലും ടിവി ഷോകളിലും അഭിനയിക്കുന്നവരാണ് ഈ നടി. തന്നെ ഭര്‍തൃപിതാവ് ക്രൂരമായി മര്‍ദിച്ചെന്നും, ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. ചെന്നൈയിലെ കെറുങ്കപ്പക്കത്തിലാണ് നടി താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് സുരേഷ് കുമാറും അറിയപ്പെടുന്ന വ്യക്തിയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷത്തോളമായി. രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരില്‍ അടിതെറ്റുന്ന ആദ്യ മന്ത്രി, ആദ്യത്തേതില്‍ രാജിവെച്ചത് ഇവര്‍രണ്ടാം പിണറായി സര്‍ക്കാരില്‍ അടിതെറ്റുന്ന ആദ്യ മന്ത്രി, ആദ്യത്തേതില്‍ രാജിവെച്ചത് ഇവര്‍

ഭര്‍തൃപിതാവിനെതിരെ മാത്രമല്ല ഭര്‍തൃമാതാവിനെതിരെയും ഇവര്‍ മങ്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കേസെടുത്തതിന് പിന്നാലെ ഇവര്‍ രണ്ടുപേരും ഒളിവിലാണ്. നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് കരുതുന്നത്. താന്‍ അഭിനയിക്കുന്നതിനെ ഭര്‍തൃവീട്ടുകാര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്ന് നടി പറയുന്നു. തന്റെ തൊഴിലിനെ ഇവര്‍ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. വളരെ മോശമായിട്ടാണ് തന്റെ അഭിനയ ജീവിതത്തെ കണ്ടിരുന്നത്. താന്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ പേരില്‍ ഒരുപാട് ശകാരിക്കുകയും ചെയ്തിരുന്നു ഇവരെന്ന് നടി പറയുന്നു.

പലപ്പോഴും ക്രൂരമായി തന്നെ ഭര്‍തൃപിതാവ് മര്‍ദിക്കുമായിരുന്നു. മുമ്പ് ഇത്തരത്തില്‍ കാര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഭര്‍തൃപിതാവ് അതിനെ പിന്തുണയ്ക്കുകയായിരുന്നു. അവരുടെ പിന്തുണയുള്ളത് കൊണ്ടാണ് ഇത്രയധികം ക്രൂരത താന്‍ നേരിട്ടത്. താന്‍ പലതവണ പോലീസിനോട് മര്‍ദനത്തിനും പീഡനത്തിനും ഇരയാകുന്ന കാര്യം പറഞ്ഞിരുന്നു. പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഇതുവരെ എടുത്തിരുന്നില്ല. ഭര്‍തൃമാതാവിന് പോലീസ് വലിയ സ്വാധീനമുണ്ടായിരുന്നു. പോലീസിലെ ഉന്നതനായ ഒരുദ്യോഗസ്ഥന്‍ അവരുടെ ബന്ധുവായിരുന്നു. അതുകൊണ്ടാണ് പരാതിയൊന്നും എടുക്കാതിരുന്നതെന്നും നടി വ്യക്തമാക്കി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍തൃപിതാവ് തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചു. തന്റെ വസ്ത്രം വലിച്ചുകീറിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ പ്രതിരോധിച്ചപ്പോള്‍ ഒരുപാട് തവണ എന്നെ അടിച്ചു. വലിയൊരു മരത്തടി ഉപയോഗിച്ചായിരുന്നു തല്ലിയത്. തനിക്ക് ഗുരുതരമായി ഈ ആക്രമണത്തില്‍ പരിക്കേറ്റു. ആശുപത്രിയിലായിരുന്നുവെന്നും നടി പറയുന്നു. കടുത്ത പരാമര്‍ശങ്ങളാണ് പരാതിയില്‍ ഉള്ളത്. അതേസമയം സമ്മര്‍ദമേറിയതോടെ മങ്കഡ് പോലീസ് സംഭവം അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ മുങ്ങിയത്. ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പോലീസ് പറഞ്ഞു.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യനരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

English summary
actress in tamil cinema filed a complaint against father in law alleging sexual assault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X