മുലയൂട്ടല്‍ ചിത്രം; മാധ്യമങ്ങള്‍ക്കെതിരെ കസ്തൂരി നിയമ നടപടിക്ക്?
ചെന്നൈ: തന്റെ മുലയൂട്ടല്‍ ചിത്രം അനുവാദമില്ലാതെ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നടി കസ്തൂരി നിയമ നടപടിക്കൊരുങ്ങുന്നു. വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ് മുലയൂട്ടല്‍ ചിത്രം തുടക്കത്തില്‍ പ്രചരിച്ചതെങ്കിലും പിന്നീടത് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് സഹിതം വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍, തന്റെ അനുവാദത്തോടുകൂടിയല്ലാതെ അത് പ്രസിദ്ധീകരിച്ചതില്‍ യോജിപ്പില്ലെന്ന് നടി പറഞ്ഞു.
അതേസമയം, ചിത്രത്തിന് ലഭിച്ച സ്വീകാര്യതില്‍ നടി സന്തുഷ്ടയാണ്. മാതൃത്വത്തിലൂടെ ഒരു സ്ത്രീ അനുഭവിക്കുന്ന വികാരങ്ങളാണ് ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കസ്തൂരി പറഞ്ഞു. ഇന്ത്യന്‍ ദേവതകളില്‍ പോലും നഗ്നതയുണ്ട്. എന്നാല്‍, ഇന്ത്യപോലെ ഒരു രാജ്യത്ത് ഒരു പ്രദര്‍ശനവസ്തു എന്ന നിലയിലല്ലാതെ സ്ത്രീ ശരീരത്തെ പ്രദര്‍ശിപ്പിക്കാന്‍ സമയമെടുക്കുമെന്ന് കസ്തൂരി പറയുന്നു.

അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ജെയ്ഡ് ബേള്‍ ആണ് 'എ ബ്യൂട്ടിഫുള്‍ ബോഡി പ്രോജക്ട്: ദി ബോഡീസ് ഓഫ് മദേഴ്‌സ്' എന്ന പേരില്‍ കസ്തൂരി ഉള്‍പ്പെടെ ഒട്ടേറെ സ്ത്രീകളുടെ മാതൃത്വത്തെ അര്‍ദ്ധ നഗ്നതയില്‍ പകര്‍ത്തിയത്. ചിത്രം കസ്തൂരിയുടെ ചിത്രം ബേള്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ മെയില്‍ തന്നെ പുറത്തുവന്നിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസമാണ് ചിത്രം കസ്തൂരിയുടേത് ആണെന്നും ചിത്രത്തിനു പിന്നിലുള്ള ലക്ഷത്തെക്കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. അമ്മമാരായിക്കഴിഞ്ഞാല്‍ സ്ത്രീ ശരീരസൗന്ദര്യം നഷ്ടമാകുമെന്ന വികലമായ കാഴ്ചപ്പാടിനെതിരായാണ് ജേഡ് ബേള്‍ ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്.












Click it and Unblock the Notifications