Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ വെറും കുപ്പ; ചെരിപ്പിന് അടിക്കും'! മൂന്നാം വിവാഹത്തെച്ചൊല്ലി ലൈവിൽ തെറിവിളിച്ച് വനിത വിജയകുമാർ!

ചെന്നൈ: നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വനിതയേയും ഭര്‍ത്താവ് പീറ്റര്‍ പോളിനേയും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കടന്നാക്രമിച്ചു.

നടി ലക്ഷ്മി രാമകൃഷ്ണന്‍ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചതിന് രൂക്ഷമായ ഭാഷയില്‍ അന്ന് വനിത മറുപടി നല്‍കിയിരുന്നു. ലക്ഷ്മി സ്വന്തം വീട്ടിലെ കാര്യം നോക്കിയാല്‍ മതിയെന്നാണ് വനിത തുറന്നടിച്ചത്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലില്‍ ലൈവായി അഭിമുഖത്തിന് എത്തിയ ലക്ഷ്മി രാമകൃഷ്ണനെ വനിത വിജയകുമാര്‍ കണ്ണ് പൊട്ടുന്ന ചീത്തയാണ് വിളിച്ചത്. ഈ വീഡിയോ വൈറലാവുകയാണ്. സംഭവം ഇങ്ങനെ...

മൂന്നാം വിവാഹത്തിന്റെ പേരിൽ

മൂന്നാം വിവാഹത്തിന്റെ പേരിൽ

പീറ്റര്‍ പോളുമായുളള വിവാഹത്തിന് ശേഷം വനിതയ്ക്ക് എതിരെ പീറ്ററിന്റെ മുന്‍ ഭാര്യ രംഗത്ത് വന്നിരുന്നു. ഇതിന് പിറകേയാണ് വനിത-പീറ്റര്‍ വിവാഹത്തില്‍ ലക്ഷ്മി വിജയകുമാര്‍ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ലക്ഷ്മിക്ക് അന്ന് വനിത നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലൈവിൽ ചീത്തവിളി

ലൈവിൽ ചീത്തവിളി

വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരേയും യൂട്യൂബ് ചാനലില്‍ അഭിമുഖത്തിന് വിളിച്ചത്. എന്നാല്‍ താന്‍ വന്നത് അഭിമുഖത്തിന് അല്ലെന്നും ലക്ഷ്മി രാമകൃഷ്ണനോട് നേര്‍ക്ക് നേര്‍ രണ്ട് പറയാനാണ് എന്ന് വ്യക്തമാക്കിയ വനിത രൂക്ഷമായി ചീത്ത വിളിക്കുകയായിരുന്നു. ഇതോടെ കാര്യങ്ങള്‍ അവതാരകന്റെ കൈ വിട്ടു.

എന്താണ് നിങ്ങളുടെ പ്രശ്‌നം

എന്താണ് നിങ്ങളുടെ പ്രശ്‌നം

രണ്ട് പേര്‍ക്കിടയില്‍ നടന്ന ഒരു കാര്യത്തെ കുറിച്ച് ഒന്നും അറിയാതെ ഊഹിക്കാന്‍ നില്‍ക്കരുതെന്ന് വനിത വിജയകുമാര്‍ തുറന്നടിച്ചു. എന്താണ് നിങ്ങളുടെ പ്രശ്‌നം എന്നും ചോദിച്ചു. മര്യാദയ്ക്ക് സംസാരിക്കാനാണെങ്കില്‍ താനും മര്യാദയ്ക്ക് സംസാരിക്കുമെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ മറുപടി നല്‍കി. എന്നാല്‍ തനിക്ക് മര്യാദ ഇല്ലെന്നാണ് വനിത തിരിച്ചടിച്ചത്.

Recommended Video

cmsvideo
    Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
    മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണോ

    മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണോ

    ''നിങ്ങള്‍ക്ക് മര്യാദ ഉണ്ടായിരുന്നുവെങ്കില്‍ തങ്ങളുടെ വിഷയത്തില്‍ ഇടപെടില്ലായിരുന്നു. നിങ്ങള്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണോ. ഈ പ്രശ്‌നത്തില്‍ നിങ്ങളാരാണ്. നിങ്ങളൊരു നടിയാണ്. അഭിനയിക്കാന്‍ മാത്രം അറിയുന്നതാണ്, പോടീ'' എന്നും വനിത വിജയകുമാര്‍ ലൈവില്‍ പറഞ്ഞു.

    രണ്ട് പറയാനാണ് വന്നത്

    രണ്ട് പറയാനാണ് വന്നത്

    ഇത്തരത്തില്‍ വഴക്കടിക്കാനല്ല താന്‍ വന്നതെന്ന് ലക്ഷ്മി മറുപടി നല്‍കി. ''പിന്നെ സുപ്രീം കോടതിയിലെ വാദമാണ് എന്ന് കരുതിയാണോ വന്നത്. നിനക്ക് ഭര്‍ത്താവും കുടുംബവും ഇല്ലേ. എന്തിനാണ് ഇതില്‍ ഇടപെടുന്നത്. നിങ്ങളോട് സംസാരിക്കാനല്ല താന്‍ വന്നത്. രണ്ട് പറയാനാണ്. ആരാണ് നിങ്ങള്‍'' എന്ന് വനിത തിരിച്ച് ചോദിച്ചു.

    എന്നെക്കാളും തരംതാഴ്ന്നതാണ്

    എന്നെക്കാളും തരംതാഴ്ന്നതാണ്

    ''സിനിമ സംവിധാനം ചെയ്യുന്നുണ്ടേല്‍ അത് ചെയ്യണം. എന്തിനാണ് തങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നത്'' എന്ന് പറഞ്ഞ വനിത അതിനിടയില്‍ തെറി വിളിക്കാനും മടിച്ചില്ല. ഇതിനേക്കാളും തരംതാഴ്ന്ന നിലയില്‍ സംസാരിക്കാന്‍ തനിക്കാവുമെന്നായി ലക്ഷ്മി രാമകൃഷ്ണന്‍. നീങ്ങള്‍ എന്നെക്കാളും തരംതാഴ്ന്നതാണ് എന്നറിയാമെന്ന് വനിതയും മറുപടി നല്‍കി.

    നീ വെറും കുപ്പ

    നീ വെറും കുപ്പ

    നീയാരാണെന്ന് അറിയാമെന്നും നിങ്ങളുടെ കഥ പറഞ്ഞാല്‍ നാണക്കേടാവും എന്നും വനിത പറഞ്ഞു. ''താനും ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ ജോലി ചെയ്യുന്നതാണ്. പോലീസ് സ്‌റ്റേഷനില്‍ വന്ന് സംസാരിക്ക്. ഒരു ആണിനെ ഷിറ്റ് എന്ന് വിളിക്കാന്‍ നീ ആരാണ്''? നാളെ എല്ലാ മീഡിയയിലും നിന്നെ നാണം കെടുത്തുമെന്നും നീ വെറും കുപ്പയാണെന്നും ചെരിപ്പിന് അടിക്കുമെന്നും വനിത വിജയകുമാര്‍ ലൈവില്‍ തുറന്നടിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+