എന്തുകൊണ്ട് മതം മാറി, കാരണം വെളിപ്പെടുത്തി നടി വനിത വിജയകുമാര്‍
ചെന്നൈ: തമിഴ് നടിയും വനിത വിജയകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ ലോകത്തെ ഞെട്ടിക്കുന്നു. ഏറെ കാലമായി അവര്‍ അഭിനയ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതോടൊപ്പം വിവാഹത്തിന്റെ പേരില്‍ നിരവധി വിവാദങ്ങളില്‍ വീഴുകയും ചെയ്തിരുന്നു വനിത. 2019ല്‍ കമല്‍ഹാസന്‍ അവതരിപ്പിച്ച റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ താരം തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. നടിയുടെ പുതിയ വെളിപ്പെടുത്തല്‍ മതം മാറിയതിനെ കുറിച്ചാണ്. നടി ബുദ്ധമതമാണ് സ്വീകരിച്ചത്. ഇതിന്റെ കാരണത്തെ കുറിച്ചാണ് തുറന്ന് പറച്ചില്‍. താന്‍ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതത്തിന് വേണ്ടിയാണ് താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബുദ്ധ മതം സ്വീകരിച്ചതെന്ന് നടി പറഞ്ഞു.

വനിത വിജയകുമാറിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. തായ്‌ലന്‍ഡിലെ ഫുക്കെറ്റിലെ ലോകപ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ചിത്രവും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താന്‍ ബുദ്ധമതത്തിലേക്ക് മാറിയതില്‍ ഇതുവരെ ദു:ഖിക്കേണ്ടി വന്നിട്ടില്ലെന്നും വനിത വ്യക്തമാക്കി. നേരത്തെ വനിതയുടെ വിവാഹ ജീവിതവും അതിലെ പ്രശ്‌നങ്ങളുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. എഡിറ്ററായ പോളിനെയാണ് വനിത മൂന്നാമതായി വിവാഹം ചെയ്തത്. താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് പോള്‍ വീണ്ടും വിവാഹിതനായതെന്നാണ് മുന്‍ ഭാര്യയായ എലിസബത്ത് ഹെലന്‍ ആരോപിച്ചിരുന്നു.
മക്കളുടെ സമ്മതത്തോടെയായിരുന്നു മൂന്നാം വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധവും തകര്‍ന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിടുന്നതിനിടയിലായിരുന്നു വനിത പോളുമായുള്ള ബന്ധം പിരിഞ്ഞത്. ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പ്രഖ്യാപിക്കുകയും ചെയ്തു. വലിയ വിമര്‍ശനവും താരത്തിന് നേരിടേണഅടി വന്നിരുന്നു. നടന്‍ ആകാശിനെയായിരുന്നു വനിത ആദ്യം വിവാഹം ചെയ്തത്. 7 വര്‍ഷം നീണ്ട വിവാഹ ബന്ധമായിരുന്നു ഇത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. പിന്നീട് ബിസിനസുകാരനായ ആനന്ദ് ജയരാജിനെയാണ് വിവാഹം ചെയ്തത്. അഞ്ച് വര്‍ഷമാണ് ഈ ബന്ധം നീണ്ടത്.
നടി ഏതാനും വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെ 1995ലായിരുന്നു നടിയുടെ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലും വനിത അഭിനയിച്ചിട്ടുണ്ട്. 2013ലാണ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി വനിത എത്തിയത്. ഇവര്‍ക്ക് യൂട്യൂബ് ചാനല്‍ അടക്കം സ്വന്തമായുണ്ട്. അതേസമയം ബുദ്ധമതം സ്വീകരിച്ചെന്ന് നടി പറഞ്ഞെങ്കിലും പീറ്റര്‍ പോളുമായുള്ള വിവാഹം ക്രിസ്ത്യന്‍ ആചാരങ്ങള്‍ പ്രകാരമാണ് നടന്നത്. നടിയുടെ വസ്ത്രധാരണവും ആ രീതിയിലായിരുന്നു.












Click it and Unblock the Notifications