കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാട്, ഡിഎംകെ സഖ്യത്തിന് ശ്രമം, നടന്നില്ലെങ്കില്‍ 30 സീറ്റില്‍ മത്സരം!

Google Oneindia Malayalam News

ചെന്നൈ: ബീഹാറില്‍ മുസ്ലീങ്ങളുടെ ജനപിന്തുണ നേടിയെടുത്തതിന് പിന്നാലെ ഒവൈസി മറ്റിടങ്ങളും നോട്ടമിടുന്നു. ബംഗാളില്‍ അവര്‍ മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. അടുത്ത ലക്ഷ്യം തമിഴ്‌നാടാണ്. ഡിഎംകെ സഖ്യമാണ് മജ്‌ലിസ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം ഡിഎംകെയില്‍ മത്സരിക്കാന്‍ സീറ്റ് തന്നില്ലെങ്കില്‍ 30 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് മജ്‌ലിസ് പാര്‍ട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് വക്കീല്‍ അഹമ്മദ് പറഞ്ഞു. അതേസമയം സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1

മജ്‌ലിസ് പാര്‍ട്ടിയുടെ ആവശ്യം ഇതുവരെ ഡിഎംകെ ഗൗരവത്തോടെ കണ്ടിട്ടില്ല. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനുമായി പാര്‍ട്ടി നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സീറ്റ് നല്‍കുന്ന കാര്യമോ മത്സരിപ്പിക്കുന്ന കാര്യമോ ഇവര്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പ് വക്കീല്‍ അഹമ്മദ് നല്‍കിയത്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനിപ്പോള്‍ ഹൈദരാബാദിലാണെന്ന് അഹമ്മദ് പറയുന്നു. ഒവൈസിയുമായി തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിഷയം സംസാരിക്കുമെന്നും അഹമ്മദ് പറഞ്ഞു.

അതേസമയം പൗരത്വ നിയമ വിഷയത്തില്‍ അടക്കം രാജ്യത്തെമ്പാടും നടന്ന പ്രതിഷേധങ്ങളില്‍ വലിയ തോതില്‍ പങ്കെടുത്തിരുന്നു മജ്‌ലിസ് പാര്‍ട്ടി. പാര്‍ലമെന്റില്‍ നിയമത്തിനെതിരെ ഒവൈസി നടത്തിയ പ്രസംഗം അടക്കം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് മുസ്ലീങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായിരുന്നു. ഡിഎംകെ സഖ്യത്തില്‍ മത്സരിക്കണമെന്നാണ് താല്‍പര്യമെന്നും, അതിന് ഡിഎംകെ അനുകൂല നിലപാട് എടുക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും അഹമ്മദ് പറയുന്നു. 2015ല്‍ പതിനായിരത്തില്‍ അധികം വോട്ടുകള്‍ വാണിയമ്പാടി മണ്ഡലത്തില്‍ നിന്ന് ഇയാള്‍ നേടിയിരുന്നു.

തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗം പ്രത്യേകിച്ച് ചെറുപ്പക്കാര്‍ മജ്‌ലിസ് പാര്‍ട്ടിക്കൊപ്പമുണ്ട്. അഞ്ച് സീറ്റാണ് ഡിഎംകെ സഖ്യത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അഹമ്മദ് വെളിപ്പെടുത്തി. അതേസമയം ബിജെപിക്ക് വേണ്ടി വോട്ട് ഭിന്നിപ്പിക്കുക ഞങ്ങളുടെ തന്ത്രമല്ല. കോണ്‍ഗ്രസിന്റെ ദുഷ്പ്രചാരണമാണിത്. ബിജെപിയാണ് ഞങ്ങളുടെ മുഖ്യശത്രു. പിന്നില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡിഎംകെ സഖ്യം ഇല്ലെങ്കില്‍ സമാന നിലപാടുകളുള്ള കക്ഷികളുമായി ചേര്‍ന്ന് മൂന്നാം മുന്നണിക്ക് ശ്രമിക്കുന്നുണ്ടെന്നും അഹമ്മദ് പറഞ്ഞു. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടി തമിഴ്‌നാട്ടില്‍ ഒരു ശക്തിയേ അല്ലെന്നാണ് മുസ്ലീം കക്ഷികള്‍ പറയുന്നത്.

English summary
aimim requests for dmk alliance in tamil nadu, other wise they will contest alone in 30 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X