പൈലറ്റിന് കമ്മലിടണം, പറ്റിലെലന്ന് എയര്‍ഇന്ത്യ

സംഭവത്തെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് 2.15 ന് പുറപ്പെടേണ്ട എഐ 273 എന്ന വിമാനമാണ് ഒരു മണിയ്ക്കൂര്‍ വൈകി യാത്ര ആരംഭിച്ചത്. ക്യാപ്ടന്‍ ഭഗത് സിംഗാണ് തന്റെ സീനിയര്‍ ക്യാപ്ടന്‍ കമ്മല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതിനെ വിസമ്മതിച്ചത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് അനുമതി നേടിയിട്ടാണ് സിംഗ് കമ്മല്‍ ധരിച്ചിരുന്നത്.
എന്നാല്‍ എയര്‍ ഇന്ത്യയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണിത്. പൈലറ്റുമാര്‍ കമ്മല്‍ ധരിയ്ക്കുന്നതും മുടി നീട്ടീ വളര്‍ത്തുന്നതും എയര്‍ ഇന്ത്യയില്‍ അനുവദനീയമല്ലെന്നാണ് വയ്പ്പ്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.ഇക്കാര്യത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ ഭഗത് സിംഗോ എയര്‍ ഇന്ത്യ അധികൃതരോ തയ്യാറായില്ല.












Click it and Unblock the Notifications