കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി മൂന്നിന് ഞെട്ടിക്കാന്‍ അഴഗിരി, രജനീകാന്തിനെ കാണും, പുതിയ പാര്‍ട്ടി വരും, രാഷ്ട്രീയ മാറ്റം!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയും അണ്ണാഡിഎംകെയും രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ അഴഗിരിയുടെ നീക്കം എന്താണെന്ന് ഇപ്പോഴും സസ്‌പെന്‍സാണ്. തമിഴ്‌നാട്ടില്‍ ഗ്രാമീണ മേഖലകളില്‍ ഫലം ഏത് പാര്‍ട്ടിക്കും അനുകൂലമാക്കാന്‍ അഴഗിരിക്ക് സാധിക്കും. രജനീകാന്തുമായി അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ട്. രജനിയുടെ പാര്‍ട്ടിയില്‍ അഴഗിരി ചേരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തീര്‍ച്ചയായും നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴഗിരി വലിയ ഫാക്ടറാവുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.

1

സ്റ്റാലിന്‍ രാഷ്ട്രീയ യാത്ര തുടങ്ങിയ സാഹചര്യത്തില്‍ മധുര പിടിക്കാന്‍ അഴഗിരിയെ നിയോഗിക്കുമെന്ന വിശ്വാസവും അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്കുണ്ട്. എന്നാല്‍ രജനിയുമായി ചേരുന്നത് വലിയ നേട്ടമുണ്ടാക്കുമെന്ന് അഴഗിരി കരുതുന്നു. ഇന്ന് അഴഗിരി അമ്മ ദയാലു അമ്മാളെ ഗോപാലപുരത്തെ കുടുംബ വീട്ടിലെത്തി കണ്ടിരുന്നു. ഇത് രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള തുടക്കമായിട്ടാണ് കാണുന്നത്. ജനുവരി മൂന്നിന് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചിട്ടുണ്ട് അഴഗിരി. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണ് അദ്ദേഹം ഒരുങ്ങുന്നത്.

അതേസമയം പുതിയ രണ്ട് പാര്‍ട്ടികള്‍ അങ്ങനെയാണെങ്കില്‍ ഗോദയിലെത്തും. അഴഗിരിയുടെ പാര്‍ട്ടി ഒരുപക്ഷേ രജനിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടും. പ്രവര്‍ത്തകര്‍ പിന്തുണച്ചാല്‍ പാര്‍ട്ടി വരും. പക്ഷേ ഞാന്‍ ഡിഎംകെയെ പിന്തുണയ്ക്കില്ല. ഡിഎംകെയിലേക്ക് തിരിച്ചുവരാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അഴഗിരി പറഞ്ഞു. ഹൈദരാബാദില്‍ നിന്ന് ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്നാല്‍ ഉടന്‍ രജനീകാന്തിനെ കാണുമെന്ന് അഴഗിരി വ്യക്തമാക്കി. നിലവില്‍ അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് രജനീകാന്ത്.

രജനിയുമായി അഴഗിരി ഇതോടെ കൂടിക്കാഴ്ച്ച നടത്തുമെന്ന് ഉറപ്പാണ്. അതേസമയം തന്നെ അത് സ്റ്റാലിന് വലിയ വെല്ലുവിളിയാണ്. ബിജെപി നേരത്തെ അഴഗിരിയെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ വലംകൈ ബിജെപിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നാല്‍ രാഷ്ട്രീയ ആത്മഹത്യയായിരിക്കും സംഭവിക്കുകയെന്ന് അഴഗിരിക്ക് അറിയാം. സ്റ്റാലിന്റെ വരവോടെയാണ് അഴഗിരി ഡിഎംകെയില്‍ നിന്ന് പുറത്തായത്. കരുണാനിധിയുടെ മരണശേഷം പാര്‍ട്ടിക്കുള്ളില്‍ സ്റ്റാലിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടാവുമെന്നാണ് അഴഗിരി കരുതിയത്. എന്നാല്‍ സ്റ്റാലിനെ എല്ലാവരും പിന്തുണച്ചു.

Recommended Video

cmsvideo
2021 ആരംഭിക്കുക തലൈവരുടെ പാര്‍ട്ടിയുമായി

സ്റ്റാലിന്‍ അഴഗിരിയോട് ക്ഷമിക്കാന്‍ തയ്യാറല്ല. എന്നാല്‍ കമല്‍ഹാസനും അഴഗിരിയോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. രജനീകാന്തും ബിജെപിയുമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. രജനിയുമായി ചേര്‍ന്നാല്‍ രാഷ്ട്രീയ മൈലേജ് കിട്ടുമെന്ന് അഴഗിരിക്ക് അറിയാം. ചെന്നൈയില്‍ വലിയ നേട്ടം രജനിക്ക് സ്വന്തമാക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഗ്രാമീണ മേഖലയില്‍ രജനിക്ക് അഴഗിരി ഉണ്ടെങ്കിലേ വലിയ നേട്ടമുണ്ടാക്കാനാവൂ. അതുകൊണ്ട് സഖ്യ സാധ്യത നിലവിലുണ്ട്.

English summary
alagiri will meet rajinikanth, after january 3 he may announce political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X