എപിജെ അബ്ദുള്‍കലാമിന്‍റെ മൂത്ത സഹോദരന്‍ എപിജെ മുഹമ്മദ് മുത്തു മീര മരയ്ക്കാര്‍ അന്തരിച്ചു
ചെന്നൈ: മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്‍റെ സഹോദരന്‍ അന്തരിച്ചു. കലാമിന്‍റെ മൂത്ത സഹോദരനായ മുഹമ്മദ് മുത്തു മീര ലെബ്ബായ് മരയ്ക്കാര്‍ ആണ് അന്തരിച്ചത്. 104 വയസ്സായിരുന്നു. പ്രായാധിക്യമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം രാമേശ്വരത്തുള്ള വസതിയില്‍ വിശ്രമത്തിലായിരുന്നു. വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച് തന്നെ അന്തരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. 1916 ലായിരുന്നു ജനനം.
പ്രായാധിക്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെയും ഞായറാഴ്ച രാവിലെയും അദ്ദേഹം തന്റെ ദിനചര്യകളിൽ ഏര്‍പ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ പോലെ മൂത്തസഹോദരനും ലളിതമായ ജീവിതം നയിക്കുകയും അയൽവാസികളിലെ ദരിദ്രരെ സഹായിക്കുകയും ചെയ്തിരുന്നുവെന്നും കുടുംബാംഗമായ സലീം കലാം പറഞ്ഞു.

'' എപിജെ അബ്ദുള്‍ കലാമിന്‍റെ ഏറ്റവും പ്രിയങ്കരനായ സഹോദരനായ അദ്ദേഹം എല്ലായ്പ്പോഴും യുവാക്കളോട് അറിവ് നേടണമെന്ന് അഭ്യർഥിക്കുകയും കലാ അയ്യയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു,"-സലിം കലാം പറഞ്ഞു. അന്ത്യകർമങ്ങൾ തിങ്കളാഴ്ച നടത്തും. കുടുംബത്തിലെ അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു അബ്ദുൾ കലാം.












Click it and Unblock the Notifications