കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപിജെ അബ്ദുള്‍കലാമിന്‍റെ മൂത്ത സഹോദരന്‍ എപിജെ മുഹമ്മദ് മുത്തു മീര മരയ്ക്കാര്‍ അന്തരിച്ചു

Google Oneindia Malayalam News

ചെന്നൈ: മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്‍റെ സഹോദരന്‍ അന്തരിച്ചു. കലാമിന്‍റെ മൂത്ത സഹോദരനായ മുഹമ്മദ് മുത്തു മീര ലെബ്ബായ് മരയ്ക്കാര്‍ ആണ് അന്തരിച്ചത്. 104 വയസ്സായിരുന്നു. പ്രായാധിക്യമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം രാമേശ്വരത്തുള്ള വസതിയില്‍ വിശ്രമത്തിലായിരുന്നു. വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച് തന്നെ അന്തരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. 1916 ലായിരുന്നു ജനനം.

അസമില്‍ അമ്പരിപ്പിച്ച് കോണ്‍ഗ്രസ്; ബി ജെ പി മന്ത്രി പാര്‍ട്ടിയില്‍ ചേര്‍ന്നു, ഇനിയും നേതാക്കള്‍ വരുംഅസമില്‍ അമ്പരിപ്പിച്ച് കോണ്‍ഗ്രസ്; ബി ജെ പി മന്ത്രി പാര്‍ട്ടിയില്‍ ചേര്‍ന്നു, ഇനിയും നേതാക്കള്‍ വരും

പ്രായാധിക്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെയും ഞായറാഴ്ച രാവിലെയും അദ്ദേഹം തന്റെ ദിനചര്യകളിൽ ഏര്‍പ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ പോലെ മൂത്തസഹോദരനും ലളിതമായ ജീവിതം നയിക്കുകയും അയൽവാസികളിലെ ദരിദ്രരെ സഹായിക്കുകയും ചെയ്തിരുന്നുവെന്നും കുടുംബാംഗമായ സലീം കലാം പറഞ്ഞു.

apj-

'' എപിജെ അബ്ദുള്‍ കലാമിന്‍റെ ഏറ്റവും പ്രിയങ്കരനായ സഹോദരനായ അദ്ദേഹം എല്ലായ്പ്പോഴും യുവാക്കളോട് അറിവ് നേടണമെന്ന് അഭ്യർഥിക്കുകയും കലാ അയ്യയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു,"-സലിം കലാം പറഞ്ഞു. അന്ത്യകർമങ്ങൾ തിങ്കളാഴ്ച നടത്തും. കുടുംബത്തിലെ അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു അബ്ദുൾ കലാം.

സി പി എമ്മും ബി ജെ പിയും തമ്മില്‍ രഹസ്യധാരണയെന്ന് ഉമ്മന്‍ചാണ്ടി; വണ്‍ ഇന്ത്യയുമായി പ്രത്യേക അഭിമുഖംസി പി എമ്മും ബി ജെ പിയും തമ്മില്‍ രഹസ്യധാരണയെന്ന് ഉമ്മന്‍ചാണ്ടി; വണ്‍ ഇന്ത്യയുമായി പ്രത്യേക അഭിമുഖം

English summary
APJ Abdul Kalam's elder brother APJ. Muhammad Muthu Meera Maraikkar passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X