ഉവൈസിക്ക് കിടിലന്‍ പണി കൊടുത്ത് ലീഗ്: പാര്‍ട്ടി പിളര്‍ത്തി, 16 ജില്ലാ ഭാരവാഹികള്‍ ലീഗില്‍
ചെന്നൈ: ഹൈദരാബാദിന് പുറത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എ ഐ എം ഐ എം( All India Majlis-e-Ittehadul Muslimeen) നേതാവ് അസദുദ്ദീന്‍ ഒവൈസി വിപുലമായ പദ്ധതികളാണ് അടുത്ത കാലത്ത് ആവിഷ്കരിച്ചുകൊണ്ടിരുന്നത്. പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണ്.
കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും ആദ്യമായി പാര്‍ട്ടി മത്സരിച്ചു. സംസ്ഥാനത്ത് വലിയ വോട്ട് വിഹിതം അവകാശപ്പെട്ട ഉവൈസി ഡി എം കെ ഉള്‍പ്പടേയുള്ള പാര്‍ട്ടികളുമായിരുന്നു സഖ്യചര്‍ച്ചകള്‍ നടത്തിയത്.

എന്നാല്‍ മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന ഉവൈസിക്ക് അന്ന് സഖ്യത്തില്‍ ഇടം പിടിക്കാന്‍ക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ അതേ തമിഴ്നാട്ടില്‍ ഉവൈസിയുടെ പാര്‍ട്ടി മറ്റൊരു തിരിച്ചടി നല്‍കിയിരിക്കുകയാണ് മുസ്ലീം ലീഗ്. ഉവൈസിയുടെ പാര്‍ട്ടി പിളര്‍ത്തി നേതാക്കളേയും അണികളേയും സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചുകൊണ്ടായിരുന്നു മുസ്ലിം ലീഗിന്റെ തിരിച്ചടി.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരിയില്‍ തിളങ്ങി ശോഭന: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലീമീൻ പാർട്ടിയിലെ സംസ്ഥാന എക്സിക്യൂട്ടീവുകളുള്‍പ്പടെ 16 ജില്ലകളിലെ നേതാക്കളാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മധുരയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് മുനിറുൽ മില്ലത്ത് പ്രൊഫസർ കെ.എം. ഖാദർ മൊഹിയുദ്ദീൻ പുതുതായി വന്നവര്‍ക്ക് പാര്‍ട്ടി പതാക കൈമാറി. മറ്റ് നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

പാര്‍ട്ടി വിട്ടെത്തിയ നേതാക്കള്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ച്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുവെന്ന വ്യാജനേ ഉവൈസി സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലെ അവര്‍ക്ക് വിജയം ഒരുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.

നേരത്തെ ഡിഎംകെയുമായി ഉവൈസി സഖ്യത്തിന് നീക്കം നടത്തിയപ്പോള്‍ മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള കക്ഷികള്‍ ശക്തമായ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. തമിഴ്നാട്ടിൽ വലിയ വേരോട്ടമില്ലാത്ത എഐഎംഐഎം നിയമസഭാ തിരഞ്ഞെടുപ്പിൽ 25-30 സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, സ്വാധീനമില്ലാത്ത ഉവൈസിക്കു അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗും മനിതനേയ മക്കൾ കക്ഷിയും വ്യക്തമാക്കുയായിരുന്നു.

ഡിഎംകെ സഖ്യ നീക്കം ഉപേക്ഷിച്ചതോടെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി ഉവൈസി ചര്‍ച്ചകള്‍ നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കവും വിജയം കണ്ടില്ല. ഒടുവില്‍ ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം, വിജയകാന്തിന്റെ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡി കഴകം തുടങ്ങിയ പാര്‍ട്ടികളുടെ സഖ്യത്തിലായിരുന്നു ഉവൈസിയുടെ പാര്‍ട്ടിയുടെ മത്സരം. 3 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്ത് പോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

ഹൈദരാബാദ് മേഖലയിലെ മുസ്ലിം വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം( All India Majlis-e-Ittehadul Muslimeen). ലോക്സഭയില്‍ രണ്ട് അംഗങ്ങളുള്ള പാര്‍ട്ടിക്ക് തെലങ്കാന നിയമസഭയില്‍ 7 എംഎല്‍എമാരുമുണ്ട്. തുടക്കകാലത്ത് ആന്ധ്രയില്‍ ഒതുങ്ങി നിന്നിരുന്ന എ ഐ എം ഐ എം പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തുടങ്ങി. മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഒവൈസിയുടെ പാര്‍ട്ടിക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞെന്ന് മാത്രമല്ല, ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനും സാധിച്ചു.

ഇതേ തുടര്‍ന്ന് തന്നെ ബിജെപിയുടെ ബി ടീം എന്ന ആരോപണവും എ ഐ എം ഐ എമ്മിനെതിരായി ഉണ്ട്. 2020 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റിലായിരുന്നു എ ഐ എം ഐ എമ്മിന് വിജയിക്കാന്‍ സാധിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. നൂറിലേറെ സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ഇത് ബി ജെ പിയെ സഹായിക്കാനാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.












Click it and Unblock the Notifications