• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈദരാബാദില്‍ നിന്ന് ഒവൈസി തമിഴ്‌നാട്ടിലേക്ക്, ഇനി കമല്‍ഹാസനൊപ്പം, രജനിയും ബിജെപിയും തെറിക്കും!!

ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ രാഷ്ട്രീയം കളിക്കൊരുക്കി അസാദ്ദുദീന്‍ ഒവൈസി. ഇത്തവണ തമിഴകത്തെ പോരാട്ടത്തില്‍ അവരുമുണ്ടാകും. വലിയൊരു സഖ്യവും അതോടൊപ്പമുണ്ടാവും. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പമാണ് ഒവൈസി കളം പിടിക്കുന്നത്. രജനീകാന്തിനെയും ബിജെപിയെയും ഒരുമിച്ച് വെട്ടാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. ഇത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ അലയൊലികള്‍ ഉണ്ടാവും. മതേതര-മുസ്ലീം വോട്ടുകള്‍ ഒരേസമയം ഏകീകരിക്കാനും ഈ സഖ്യത്തിന് സാധിക്കും. തിരഞ്ഞെടുപ്പിലെ കറുത്ത കുതിരകളായി ഈ സഖ്യം മാറുമെന്ന് ഏകദേശം ധാരണയായിരിക്കുകയാണ്.

തമിഴ് മണ്ണിലേക്ക് വരവ്

തമിഴ് മണ്ണിലേക്ക് വരവ്

ബീഹാറിലെ കുതിച്ചുച്ചാട്ടവും, ഹൈദരാബാദിലെ കോട്ടയില്‍ ഒന്ന് പോലും വിട്ടുകൊടുക്കാതെയും ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കേരളത്തില്‍ താന്‍ മത്സരിക്കില്ലെന്ന് ഒവൈസി നേരത്തെ പറഞ്ഞതാണ്. ഇപ്പോഴിതാ അവര്‍ തമിഴ്‌നാട്ടിലേക്ക് തിരിക്കുകയാണ്. നേരത്തെ ഇവര്‍ ഡിഎംകെ സഖ്യത്തിനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടിയെ പരിഗണിക്കാന്‍ പോലും സ്റ്റാലിന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒവൈസി നേരിട്ട് തന്നെ രംഗത്തിറങ്ങുന്നത്.

കമല്‍ഹാസനൊപ്പം നില്‍ക്കും

കമല്‍ഹാസനൊപ്പം നില്‍ക്കും

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം സഖ്യത്തിനാണ് ഒവൈസിയുടെ ശ്രമം. കമലുമായി ചര്‍ച്ച നടത്തി വരികയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇതുവരെ ആരും ഉപയോഗിക്കാത്തൊരു കോംബോ കൂടിയായിരിക്കും ഇത്. 25 സീറ്റില്‍ കുറയാതെ മത്സരിക്കുമെന്നാണ് മജ്‌ലിസ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കമല്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ ഇതൊന്നും നടക്കില്ല. എന്നാല്‍ ഒറ്റയ്ക്ക് ഇവര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഒവൈസിക്ക് മക്കള്‍ നീതി മയ്യവുമായി സഖ്യമാവാം.

ഒവൈസി എത്തും

ഒവൈസി എത്തും

ഒവൈസി തമിഴ്‌നാട്ടിലേക്ക് പ്രചാരണത്തിന് വരെ എത്തും. ഇന്ന് തമിഴ്‌നാട് ഘടകത്തിലെ നേതാക്കളുമായി ഒവൈസി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ച. തിരുച്ചിറപ്പള്ളിയിലും ചെന്നൈയിലും ജനുവരിയില്‍ തിരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ നടത്തും. അതില്‍ സഖ്യം സംബന്ധിച്ച് തീരുമാനമാവും. നേരത്തെ ഇരുവരും ഒരേ ആശയത്തെ പിന്തുണച്ചിട്ടുണ്ട്. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കണമെന്ന കമല്‍ഹാസന്റെ വാദത്തെ ഒവൈസി പിന്തുണച്ചിരുന്നു.

ഡെഡ്‌ലി കോംബോ

ഡെഡ്‌ലി കോംബോ

ഒവൈസി വന്‍ തന്ത്രമാണ് പയറ്റുന്നത്. മുസ്ലീം പാര്‍ട്ടികളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 2011ലെ സെന്‍സസ് പ്രകാരം 5.86 ശതമാനമാണ് തമിഴ്‌നാട്ടിലെ മുസ്ലീം ജനസംഖ്യ. കമല്‍ഹാസന്റെ മതേതര പ്രതിച്ഛായയിലൂടെയും സഖ്യത്തിന് വേറെ വോട്ടുകളും കിട്ടും. പത്ത് സീറ്റ് നേടിയാല്‍ തന്നെ തമിഴ്‌നാട്ടില്‍ അതൊരു തരംഗമായി മാറും. നാം തമിളര്‍ കക്ഷികളെ അടക്കം സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ഒവൈസിയുടെ ശ്രമം. ചെറിയ പാര്‍ട്ടികളെയും കൊണ്ടുവരും. ഇതോടെ തമിഴ്‌നാട്ടിലെ ഡെഡ്‌ലി കോംബോയായി ഇവര്‍ മാറും.

ഏതൊക്കെ കക്ഷികള്‍

ഏതൊക്കെ കക്ഷികള്‍

മുസ്ലീം പാര്‍ട്ടികള്‍ ധാരാളമുണ്ട് തമിഴ്‌നാട്ടില്‍. മുസ്ലീം ലീഗ്, ഇന്ത്യന്‍ നാഷണല്‍ ലീഗ്്, മനിതനേയ മക്കള്‍ കച്ചി, മനിതനേയ ജനനായക കച്ചി, അഖിലേന്ത്യാ മുസ്ലീം ലീഗ്, തമിഴ്‌നാട് തൗഹീദ് ജമാഅത്ത്, എന്നിവരാണ് പ്രമുഖ കക്ഷികള്‍, വെല്ലൂര്‍, റാണിപേട്ട്, തിരുപ്പാട്ടൂര്‍, കൃഷ്ണഗിരി, രാമനാഥപുരം, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, മധുരൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് മുസ്ലീം വോട്ടുകള്‍ ധാരാളമായി ഉള്ളത്. ഇതുവരെ സംസ്ഥാനത്തെ മുഖ്യകക്ഷികളായ ഡിഎംകെയും അണ്ണാഡിഎംകെയും മുസ്ലീം കക്ഷികളില്‍ നിന്ന് വെല്ലുവിളികള്‍ നേരിട്ടിട്ടില്ല.

രജനിയും ബിജെപിയും പൊളിയും

രജനിയും ബിജെപിയും പൊളിയും

രജനീകാന്തും ബിജെപിയുമായി ഒവൈസി വരുന്നതോടെ പതറാന്‍ പോകുന്നത്. രജനിയിലൂടെ മുസ്ലീം വോട്ടുകളും ബിജെപി ലക്ഷ്യമിട്ടിരുന്നു. അതേസമയം ഹിന്ദു വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ കമല്‍ഹാസന് സാധിക്കും. രജനിയേക്കാള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കമലിന്റെ മക്കള്‍ നീതി മയ്യമാണ്. ഡിഎംകെയുമായി അനൗദ്യോഗിക സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിയെ കൂടുതലായി ബാധിക്കും. അണ്ണാഡിഎംകെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ വരെ സാധ്യതയുണ്ട്. സീറ്റുകളുടെ നഷ്ടം കണക്കിലെടുത്താണിത്. ബിജെപിക്ക് രജനിയുമായി ചേരാന്‍ താല്‍പര്യവുമുണ്ട്.

ഒവൈസിയുടെ നീക്കം

ഒവൈസിയുടെ നീക്കം

തമിഴ്‌നാട്ടില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തുകയാണ് ഒവൈസിയുടെ ടാര്‍ഗറ്റ്. അതിനായി സര്‍വേയും തുടങ്ങി. ബീഹാറില്‍ മജ്‌ലിസ് പാര്‍ട്ടി അഞ്ച് സീറ്റ് നേടിയത് ഇങ്ങനെയാണ്. അണ്ണാഡിഎംകെ ഒഴിച്ചുള്ള ഏത് പാര്‍ട്ടിയുമായി സഖ്യത്തിന് ഒവൈസി തയ്യാറാണ്. ബീഹാറിലെയും ഹൈദരാബാദിലെയും ജയത്തോടെ മുസ്ലീങ്ങള്‍ അവരുടെ നേതാവായി ഒവൈസിയെ കാണുന്നുണ്ട്. കോണ്‍ഗ്രസിന്റെ പല സീറ്റുകളും ഇക്കൂട്ടത്തില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. പക്ഷേ ഡിഎംകെ സഖ്യം ഉള്ളത് കൊണ്ട് കോണ്‍ഗ്രസിന് കൈപ്പൊള്ളാന്‍ സാധ്യതയില്ല.

English summary
assasudin owaisi may have an alliance with kamal haasan, talks going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X