ബാംഗ്ലൂര്‍ മോഡല്‍ എടിഎം ആക്രമണം ചെന്നൈയില്‍

പൊതുവിതരണ കേന്ദ്രത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിനിരയായ പി ഗോമതി (38). വൈകുന്നേരം 4. 30 ഓടെയാണ് സ്ത്രീ ആക്രമിയ്ക്കപ്പെട്ടത്. സ്ത്രീ എടിഎമ്മിനുള്ളിലേയ്ക്ക് കയറിയതും അക്രമികളും സ്ത്രീയെ പിന്തുടര്‍ന്നു. അതിനുശേഷം എടിഎമ്മിന്റെ ഷട്ടറുകള്‍ താഴ്ത്തുകയും സ്ത്രീയെ കത്തികാട്ടി ഭീഷണിപെടുത്തുകയും ചെയ്തു. സ്ത്രീയുടെ ആഭരണങ്ങള്‍ സംഘം ഊരി വാങ്ങി. അതിനു ശേഷം സ്ത്രീ പിന്‍വലിച്ച പണവും അക്രമികള്‍ തട്ടിയെടുത്തു. 15,000 രൂപയാണ് അക്രമികള്‍ തട്ടിയെടുത്തത്.
കത്തികാട്ടി സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഘം ആഭരണങ്ങഴും പണവുമായി കടക്കുന്നതിന് മുന്‍പ് സ്ത്രീയെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ സ്ത്രീ ബോധം വീണ ശേഷമാണ് ബഹളം വച്ചത്. തുടര്‍ന്ന് സ്ത്രീയുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ എത്തിയാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. ട്രിച്ചി സ്വദേശിയാണ് സ്ത്രീ. ആക്രമികള്‍ വിദ്യാര്‍ഥികളാണെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് സ്ത്രീ മോചിതയായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications