കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അളഗിരിയും രജനിയുമെത്തും, അമിത് ഷാ തമിഴകത്ത് വന്നത് വെറുതെയല്ല, തലൈവരുടെ ടീം ഞെട്ടിക്കും!!

Google Oneindia Malayalam News

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ തമിഴകത്ത് വീണ്ടും ട്വിസ്റ്റ്. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നാണ് സൂചന. നിരവധി പേരാണ് ബിജെപിയില്‍ നിന്ന് തലൈവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം ഇതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ബിജെപി കൃത്യമായ പ്ലാനിംഗോടെയാണ് തമിഴ്‌നാട്ടില്‍ കളിക്കുന്നതെന്ന് വ്യക്തായിരിക്കുകയാണ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മത്സരിച്ചതോടെ ദക്ഷിണേന്ത്യയില്‍ വന്‍ നേട്ടങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

രജനിയുടെ പാര്‍ട്ടി

രജനിയുടെ പാര്‍ട്ടി

രജനീകാന്ത് അവസാന നിമിഷം പാര്‍ട്ടി പ്രഖ്യാപിച്ചത് ബിജെപിയില്‍ നിന്നുമുള്ള സമ്മര്‍ദം കാരണമാണ്. ഡിസംബര്‍ 31ന് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച്, സത്യസന്ധമായ, അഴിമതി രഹിത, ആത്മീയ രാഷ്ട്രീയം ഉറപ്പുനല്‍കുമെന്ന് രജനി പറഞ്ഞു. അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന രജനിയുടെ പ്രഖ്യാപനത്തില്‍ എല്ലാമുണ്ട്. വലിയൊരു സഖ്യത്തിനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അണ്ണാഡിഎംകെ ഉണ്ടാവുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

ബിജെപിയുടെ ടീം

ബിജെപിയുടെ ടീം

രജനീകാന്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ നയിക്കുന്നത് ആര്‍ അര്‍ജുന മൂര്‍ത്തിയും തമിഴരുവി മന്നനും ചേര്‍ന്നാണ്. ഇവരാണ് രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് അടിത്തറ നല്‍കുന്നത്. ഗ്രൗണ്ട് പ്രവര്‍ത്തനം ഇവരാണ് ഏകോപിപ്പിക്കുന്നത്. തമിഴ്‌നാട് ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ അധ്യക്ഷനായിരുന്നു അഞ്ജന മൂര്‍ത്തി. അമിത് ഷായുമായി വളരെ അടുപ്പമുള്ള നേതാവാണ് മൂര്‍ത്തി. നവംബര്‍ 21ന് അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ മൂര്‍ത്തിയും യോഗത്തിലുണ്ടായിരുന്നു.

അമിത് ഷായുടെ നീക്കം

അമിത് ഷായുടെ നീക്കം

ബിജെപി നേതാക്കളോട് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അധികാരം പിടിക്കണമെന്നാണ് അമിത് ഷാ സന്ദര്‍ശന വേളയില്‍ ആവശ്യപ്പെട്ടത്. വോട്ടുശതമാനത്തിലെ വളര്‍ച്ചയും അമിത് ഷാ കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് അധികാരം പിടിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് അമിത് ഷായ്ക്കറിയാം. പക്ഷേ രജനീകാന്ത് വന്നാല്‍ എല്ലാം മാറി മറിയും. തമിഴ്‌നാട്ടില്‍ സൂപ്പര്‍ താര വോട്ടുകള്‍ മാത്രം ലഭിച്ചാല്‍ വന്‍ നേട്ടം തന്നെ രജനീകാന്ത് ഉണ്ടാക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ത്രീകള്‍ അടക്കമുള്ളവരെ ചേര്‍ത്ത് വലിയ ശക്തിയായി മാറിയിരിക്കുകയാണ് രജനീകാന്ത്.

രണ്ട് പോക്കറ്റുകള്‍

രണ്ട് പോക്കറ്റുകള്‍

ബിജെപി ലക്ഷ്യമിടുന്ന രണ്ട് നിര്‍ണായക പോക്കറ്റുകളാണ് മധുരയും ചെന്നൈയും. മധുര പിടിക്കാനായി അഴഗിരിയുടെ സഹായമാണ് അമിത് ഷാ നേടുന്നത്. ഇപ്പോള്‍ തന്നെ നിരവധി ഓഫറുകള്‍ അഴഗിരിക്ക് അമിത് ഷാ നല്‍കുന്നുണ്ട്. അണ്ണാഡിഎംകയ്ക്ക് തിരിച്ചടി നേരിട്ടാലുണ്ടാവുന്ന നഷ്ടം നികത്താന്‍ കൂടിയാണ് രജനിയെയും അഴഗിരിയെയും അമിത് ഷാ നോട്ടമിടുന്നത്. ചെന്നൈയില്‍ തേരോട്ടം നടത്താന്‍ രജനിക്ക് സാധിക്കും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും ഇത് നേട്ടമാകും. ഇത്തരത്തില്‍ വലിയ ക്യാന്‍വാസിലുള്ള പ്ലാനാണ് അമിത് ഷായ്ക്കുള്ളത്.

ചാണക്യതന്ത്രം ഫലിച്ചു

ചാണക്യതന്ത്രം ഫലിച്ചു

അമിത് ഷാ നേരത്തെ ചെന്നൈയില്‍ വന്നത് വെറും കൈയ്യോടെ പോകാനല്ല. രജനീകാന്തിനെ അദ്ദേഹം നേരിട്ട് കണ്ടിരുന്നു. അന്ന് ബിജെപിക്കൊപ്പമില്ല എന്ന് സൂചിപ്പിച്ചിരുന്നു. പക്ഷേ തമിഴ്‌നാട്ടില്‍ ഡിഎംകെ ഒരിക്കലും രജനിയെ ഒപ്പം കൂട്ടില്ല. രജനിക്ക് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അധികാരം പിടിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവും. അതിന് ബിജെപി-അണ്ണാഡിഎംകെ സഖ്യമാണ് ഏറ്റവും നല്ലത്. അതുകൊണ്ട് അമിത് ഷായുടെ ഓഫര്‍ തള്ളാതെ വെക്കുകയായിരുന്നു രജനീകാന്ത്.

ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക്

ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക്

അമിത് ഷാ തമിഴ്‌നാട്ടില്‍ വന്നിറങ്ങിയതിന് പിന്നാലെ ഡിഎംകെയുടെ മുന്‍ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നിരിന്നു. ബിജെപി നേതാവ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. രാമലിംഗം അറിയപ്പെടുന്ന അഴഗിരി അനുഭാവിയായിരുന്നു. അളഗിരിയും ഉടന്‍ തന്നെ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഡിഎംകെയിലെ പ്രമുഖ നേതാവായിരുന്നു രാമലിംഗം. ഡിഎംകെ കര്‍ഷക വിഭാഗം സെക്രട്ടറിയായിരുന്നു അദ്ദേഹം. ഈ ഏപ്രിലിലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. രജനിക്ക് വേണ്ടി ബിജെപിയുടെ പല പ്രാദേശിക നേതാക്കളും നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്്.

അണ്ണാഡിഎംകെ ഉണ്ടാവുമോ?

അണ്ണാഡിഎംകെ ഉണ്ടാവുമോ?

അഞ്ജനാ മൂര്‍ത്തിയെ ബിജെപി പുറത്താക്കിയിട്ടില്ല. അദ്ദേഹം പാര്‍ട്ടി വിട്ടതായും അറിയില്ല. ഈ സാഹചര്യത്തില്‍ ബിജെപിയുടെ അറിവോടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാണ്. അതേസമയം അണ്ണാഡിഎംകെ സഖ്യത്തില്‍ തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്. മുമ്പ് ജയലളിതയെ തോല്‍പ്പിക്കാനായി കച്ചക്കെട്ടി ഇറങ്ങിയ നേതാവാണ് രജനീകാന്ത്. അവര്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അണ്ണാഡിഎംകെ രജനിയുമായി സഹകരിക്കാന്‍ ഒരിക്കലും തയ്യാറാവില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരവും ചോദിക്കുന്നുണ്ട്. ഇതോടെ അണ്ണാഡിഎംകെയെ അനുനയിപ്പിക്കാന്‍ അമിത് ഷാ ചെന്നൈയില്‍ വീണ്ടുമെത്തും.

Recommended Video

cmsvideo
Vijay reveals about his Political Entry

English summary
bjp looking for a big political move in tamil nadu, rajinikanth may join nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X