കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്രിവേല്‍ യാത്രയുടെ പ്രചാരണത്തില്‍ എംജിആറിനൊപ്പം മോദിയും, കലിപ്പില്‍ അണ്ണാഡിഎംകെ!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയും അണ്ണാഡിഎംകെയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ബിജെപി തീവ്ര ഹിന്ദുത്വത്തിന് തമിഴ്‌നാട്ടില്‍ ശ്രമിക്കുന്നതാണ് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. ബിജെപിയുടെ വെട്രിവേല്‍ യാത്രയുടെ പ്രചാരണ വീഡിയോയില്‍ എംജിആറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ടതാണ് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. എംജിആറിന്റെ ചിത്രം ഉപയോഗിക്കാന്‍ ബിജെപിക്ക് അധികാരമില്ലെന്ന് നേരത്തെ തന്നെ എഐഎഡിഎംകെ വ്യക്തമാക്കിയതാണ്. എന്നാല്‍ ബിജെപി ഇതുവരെ അക്കാര്യം പരിഗണിച്ചിട്ടില്ല. ഹിന്ദുവിരുദ്ധര്‍ക്കെതിരെയുള്ള യാത്രയായിട്ടാണ് ബിജെപി ഈ യാത്രയെ കാണുന്നത്.

1

നേരത്തെ തന്നെ ബിജെപിയുടെ യാത്രകള്‍ക്ക് അണ്ണാഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ്. എന്നാല്‍ ബിജെപി യാത്ര നടത്തുമെന്ന വാശിയിലായിരുന്നു. അറസ്റ്റ് വരിക്കാന്‍ വരെ തയ്യാറായിരുന്നു. ഇത് വാര്‍ഷികമായി പാര്‍ട്ടിയില്‍ നടക്കുന്ന ഒരുപരിപാടിയാണെന്ന് ബിജെപി പറയുന്നു. ഹിന്ദുവിരുദ്ധ പാര്‍ട്ടികള്‍ക്കെതിരെയുള്ള നീക്കമാണിതെന്നും അവര്‍ പറയുന്നു. എന്നാല്‍ കേന്ദ്രത്തെ ഒട്ടും ഭയമില്ലെന്നും, വെട്രിവേല്‍ യാത്രയില്‍ യാതൊരു ആശങ്കയും ഞങ്ങള്‍ക്കില്ലെന്ന് അണ്ണാ ഡിഎംകെ നേതാക്കള്‍ പറയുന്നു. ബിജെപിയും ഞങ്ങളും വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് ഹിന്ദുയൂസിവും ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും ബുദ്ധിസവും എല്ലാം വേണമെന്നും ഇവര്‍ പറയുന്നു.

ബിജെപി മതസൗഹാര്‍ദത്തെ ഇല്ലാതാക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ എഐഎഡിഎംകെ നല്‍കുന്നത്. നൂറ് പേര്‍ ചേര്‍ന്ന് നടത്തുന്ന പൊതുപരിപാടികള്‍ക്കുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഇ പളനിസ്വാമി വെല്ലൂരില്‍ നിന്ന് തിരുപ്പതിയിലേക്ക് പോകുമ്പോള്‍ നൂറുകണക്കിന് അണ്ണാഡിഎംകെ പ്രവര്‍ത്തകരാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ഇതിനെതിരെ പോലീസ് നടപടിയെടുത്തോ എന്ന് ബിജെപി ചോദിച്ചു. ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്ക് എതിരെയാണ്. എന്നാല്‍ അതുണ്ടായില്ല. രണ്ട് നിയമമാണോ ഉള്ളതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെടി രാഘവന്‍ ചോദിച്ചു.

അതേസമയം അണ്ണാഡിഎംകെയെ പിണക്കാന്‍ ബിജെപിക്ക് സാധിക്കില്ല. നേരത്തെ പല നിര്‍ണായക ബില്ലുകളും രാജ്യസഭയില്‍ പാസാക്കിയത് ഇവരുടെ സഹായത്തോടെയാണ്. എന്നാല്‍ എംജിആറിനെ ബിജെപി ഉപയോഗിക്കുന്നതില്‍ ഒട്ടും താല്‍പര്യം സര്‍ക്കാരിനും അണ്ണാഡിഎംകെയ്ക്കുമില്ല. എംജിആറിന് തമിഴ്‌നാട്ടില്‍ ലഭിച്ചിരുന്ന നല്ല പേരും പ്രശസ്തിയും ബിജെപി തകര്‍ക്കുമെന്നാണ് അണ്ണാഡിഎംകെ വിശ്വസിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇവരുടെ അഭാവത്തില്‍ രാഷ്ട്രീയമായി കരുത്ത് വര്‍ധിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. എന്നാല്‍ സഖ്യത്തില്‍ പ്രശ്‌നങ്ങളുള്ളത് ബിജെപിയുടെ മനസ്സിലിരിപ്പ് നടക്കുക അസാധ്യമാണ്.

English summary
bjp used mgr visual with pm modi on campaign video, aiadmk is totally upset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X