മോദിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്; തനിക്ക് ഏത് നിറവും സ്വീകാര്യമെന്ന് പിണറായി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്. ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയവരില്‍ കറുത്ത മാസ്ക് ധരിച്ചവരോട് മാസ്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കറുപ്പൊഴികെ മറ്റേത് നിറത്തിലുള്ള മാസ്കും ധരിക്കാമെന്നാണ് പരിപാടിക്ക് എത്തുന്നവരോട് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള, തമിഴ്നാട് സന്ദര്‍ശത്തിനെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസ് നടപടി.
തമിഴ്നാട്, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഗോ ബാക്ക് ഫാസിസ്റ്റ് മോദി, ഗോ ബാക്ക് മോദി തുടങ്ങിയ ഹാഷ് ടാഗുകളോടെ ക്യാംപെയ്ൻ നടത്തുകയാണ്. ദില്ലിയിലെ കര്‍ഷക സമരം, ഇന്ധന വില വര്‍ധനവ് തുടിങ്ങിയ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റിലെ മോദിക്കെതിരായ പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇത്തരുമൊരു നിര്‍ദേശം ആരും നല്‍കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കുന്ന കിറ്റില്‍ മാസ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ച് വരുന്ന മാസ്ക് മാറ്റി കിറ്റിലുള്ള മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
കറുത്ത നിറത്തോട് എനിക്ക് ഒരു വിരോധവുമില്ല. വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കിയെന്ന പ്രചാരണവും അദ്ദേഹം തള്ളി. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്നത് തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടാണെന്നും കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംവാദ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications