കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്; തനിക്ക് ഏത് നിറവും സ്വീകാര്യമെന്ന് പിണറായി

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്. ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയവരില്‍ കറുത്ത മാസ്ക് ധരിച്ചവരോട് മാസ്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കറുപ്പൊഴികെ മറ്റേത് നിറത്തിലുള്ള മാസ്കും ധരിക്കാമെന്നാണ് പരിപാടിക്ക് എത്തുന്നവരോട് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള, തമിഴ്നാട് സന്ദര്‍ശത്തിനെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസ് നടപടി.

തമിഴ്നാട്, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഗോ ബാക്ക് ഫാസിസ്റ്റ് മോദി, ഗോ ബാക്ക് മോദി തുടങ്ങിയ ഹാഷ് ടാഗുകളോടെ ക്യാംപെയ്ൻ നടത്തുകയാണ്. ദില്ലിയിലെ കര്‍ഷക സമരം, ഇന്ധന വില വര്‍ധനവ് തുടിങ്ങിയ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റിലെ മോദിക്കെതിരായ പ്രതിഷേധം.

modid

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്തരുമൊരു നിര്‍ദേശം ആരും നല്‍കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന കിറ്റില്‍ മാസ്‌കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ധരിച്ച് വരുന്ന മാസ്ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

കറുത്ത നിറത്തോട് എനിക്ക് ഒരു വിരോധവുമില്ല. വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കിയെന്ന പ്രചാരണവും അദ്ദേഹം തള്ളി. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്നത് തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടാണെന്നും കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംവാദ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

English summary
Black mask banned at Modi's event; Pinarayi said that any mask is acceptable in his program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X