കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകാശിയില്‍ പടക്കകടയിലെ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയിലെ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലൈക്കുറിച്ചിയിലെ പടക്കഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ വര്‍ഷം ശിവകാശിയില്‍ നടക്കുന്ന മൂന്നാമത് അപകടമാണ് ഇത്. ഫാന്‍സി പടക്കങ്ങളാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ ചിതറി തെറിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

1

കെമിക്കലുകള്‍ പടര്‍ന്ന് കിടക്കുന്നതിനാല്‍ അതിവേഗം അഗ്നിശമന സേനാ വിഭാഗം സംഭവ സ്ഥലതെത്തി. ഇവര്‍ മറ്റൊരു സ്‌ഫോടനം നടക്കില്ലെന്ന് ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം. അതേസമയം സ്‌ഫോടനത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. സാത്തൂരില്‍ ഫെബ്രുവരി രണ്ടിന് നടന്ന പടക്കശാലാ സ്‌ഫോടനത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. അച്ചന്‍കുളം ഗ്രാമത്തിലെ പടക്കശാലയില്‍ രാസപദാര്‍ത്ഥങ്ങള്‍ പടക്ക നിര്‍മാണത്തിനായി ചേര്‍ത്ത് വെച്ച സമയത്തായിരുന്നു സ്‌ഫോടനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. മോദി രണ്ട് ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചത്. പളനിസ്വാമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് ഈ പണം നഷ്ടപരിഹാരമായി അനുവദിച്ചത്. അതേസമയം തുടര്‍ച്ചയായി പടക്കശാലകളില്‍ അപകടങ്ങളുണ്ടായിട്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

English summary
blast at fire sivakasi firecracker factory, 6 dead, cm and pm announce ex gratia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X