ജയലളിതയ്ക്ക് പകരമാകുമോ രജനീകാന്ത്?
ചെന്നൈ: അമ്മയ്ക്ക് പകരമാകുമോ അണ്ണന്? അമ്മ എന്ന് ആരാധകര്‍ വിളിക്കുന്ന ജയലളിത വിട്ടുപോയ മുഖ്യമന്ത്രി കസേരയ്ക്ക് കോളിവുഡില്‍ നിന്നും മറ്റൊരവകാശി വരുമോ. അതും സാക്ഷാല്‍ രജനീകാന്ത്? കേന്ദ്രം ഭരിക്കുന്ന ബി ജെ പി രജനീകാന്തിനെ പാളയത്തിലെത്തിക്കാന്‍ ശ്രമം നടത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ സ്റ്റൈല്‍ മന്നന് മനസിലിരുപ്പ് ഇനിയും തുറന്നുപറഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് തമിലിസൈ സൗന്ദര്രാജന് രജനിയുടെ വീട്ടിലെത്തി ഭാര്യ ലതയുമായി ചര്‍ച്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്.
ജയലളിതയ്ക്ക് ഐക്യം പ്രഖ്യാപിച്ച് സിനിമാതാരങ്ങള്‍ നടത്തിയ ഉപവാസത്തില്‍ രജനീകാന്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ബി ജെ പി നേതാക്കള്‍ രജനീകാന്തുമായി ചര്‍ച്ച നടത്താന്‍ ശ്രമം നടത്തുന്നു എന്ന വാര്‍ത്തയും അതേസമയം തന്നെ പരന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് ബി ജെ പി റാലിയില്‍ എത്തുന്നു എന്ന വാര്‍ത്തയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ബി ജെ പി രാഷ്ട്രീയത്തോട് എതിര്‍പ്പുള്ളയാളല്ല രജനി. ബി ജെ പിയുടെ വര്‍ഗീയ പരിവേഷം രജനിയെ കുറച്ചൊന്ന് ബാധിക്കുമെങ്കിലും തിരഞ്ഞെടുപ്പില്‍ ഗുണകരമാകുകയും ചെയ്യും.

വിജയകാന്താണ് സിനിമയില്‍ നിന്നും രാഷ്ട്രീയം പയറ്റിയ തമിഴ് താരപ്രമുഖരിലെ ഒടുവിലത്തെ ശ്രദ്ധേയന്‍. നല്ല തുടക്കം കിട്ടിയിട്ടും അത് പൊലിപ്പിച്ചെടുക്കാന്‍ വിജയകാന്തിന് പറ്റിയില്ല. എന്നാല്‍ രജനീകാന്തിന് ആ ഗതി വരില്ല. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയും രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളറും രജനിക്ക് കൂട്ടിനുണ്ടാകും. ഒരിത്തിരി പബ്ലിക് റിലേഷന്‍ വര്‍ക്ക് കൂടിയായാല്‍ രജനി രാഷ്ട്രീയത്തിലും ശോഭിക്കുന്ന കാലം വിദൂരമല്ല.
ജയലളിത അകത്തുപോയതോടെ എ ഐ എ ഡി എം കെയുടെ വോട്ട് ബാങ്കില്‍ കാര്യമായ ഇടിവ് സംഭവിക്കും. ജയലളിതയോടുള്ള സഹതാപ തരംഗമൊക്കെ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. പത്ത് വര്‍ഷം കഴിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ജയലളിത തിരിച്ചുവരാന്‍. ഡി എം കെയുടെയും മറ്റ് ചെറുപാര്‍ട്ടികളുടെയും കാര്യം ഇപ്പോള്‍ത്തന്നെ ഒരു കണക്കാണ്.
തമിഴകത്തെ ഏറ്റവും വലിയ താരമായിരുന്ന എം ജി ആറിന്റെ ചുവടുപിടിച്ചാണ് ജയലളിത അധികാരത്തിലെത്തിയത്. അതും സിനിമയില്‍ നിന്നുതന്നെ. കരുണാനിധിക്കുമുണ്ട് സിനിമാ ബന്ധം. ക്യാപ്റ്റന്‍ വിജയകാന്ത് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഇനി തമിഴകം ഉറ്റുനോക്കുന്നത് രജനിയെ ആണ്. രജനി രാഷ്ട്രീയത്തില്‍ വരുമോ. അഥവാ വന്നാല്‍ അത് സ്വന്തം പാര്ട്ടിയുണ്ടാക്കിയാകുമോ. അതോ ബി ജെ പിയിലാകുമോ. ഒരു കാര്യം ഉറപ്പാണ്, അല്പം ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ രജനീകാന്ത് വരും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications