രജനീകാന്തിന്റെ ഭാര്യയ്‌ക്കെതിരെ വഞ്ചാനാ കുറ്റം
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിനെതിരെ വഞ്ചാനാ കുറ്റം. രജനീകാന്ത് അഭിനയിച്ച 'കൊച്ചടിയാന്‍' എന്ന ചിത്രത്തിന്റെ വിതരണ കരാറുമായി ബന്ധപ്പെട്ട് ലതാ രജനികാന്ത് പത്ത് കോടി രൂപ പറ്റിച്ചുവെന്നാരോപിച്ചാണ് കേസ്.
പ്രമുഖ പരസ്യ ഏജന്‍സിയാണ് താരപത്‌നിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ദുരൂഹതയുണ്ടെന്നും പരസ്യ ഏജന്‍സി ആരോപിയ്ക്കുന്ന ഇടപാടില്‍ ലതാ രജനീകാന്തിന് പങ്കില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു.

പരസ്യ ഏജന്‍സിയും നിര്‍മാതാക്കളും തമ്മിലാണ് 33 കോടിരൂപയുടെ കരാറില്‍ ഏര്‍പ്പെട്ടത്. അതിലേക്ക് അനാവശ്യമായി ലതാ രജനീകാന്തിനെ വലിച്ചിഴയ്‌ക്കേണ്ടതില്ല. ഇതില്‍ പത്ത് കോടി രൂപമാത്രമേ പരസ്യ കമ്പനി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസും തള്ളിപ്പോയിരുന്നു- നിര്‍മാതാവ് പറയുന്നു.
അതോടെ പരസ്യ കമ്പനിയില്‍ നിന്ന് വാങ്ങിയ തുക രണ്ട് തവണകളായി മടക്കികൊടുത്തു. ആദ്യം 4.75 കോടിയും രണ്ടാം തവണ 4 കോടി രൂപയുമായാണ് നല്‍കിയത്. ബാക്കി തുക പലിശ സഹിതം തിരികെ നല്‍കാണെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ പത്ത് കോടി നാല് മാസം കൈവശം വച്ചതിന് നാല് കോടി രൂപയാണ് പലിശ സഹിതം ചോദിച്ചത്. ഇത് നല്‍കാന്‍ തയ്യാറല്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്ന് നിര്‍മാതാവ് വ്യക്തമാക്കി.












Click it and Unblock the Notifications